സി​ബി​എ​സ്ഇ ഫ​ലം: ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കു മി​ക​ച്ച വി​ജ​യം
Monday, July 13, 2020 11:29 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ട ാം ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കു മി​ക​ച്ച വി​ജ​യം. രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​ന​വും തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലാ​ണ.് 97.67 ശ​ത​മാ​ന​മാ​ണ് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യു​ടെ വി​ജ​യം. ജി​ല്ല​യി​ൽ നി​ന്നും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കു നേ​ടി വി​ജ​യി​ച്ചു.

പേ​യാ​ട് കാ​ർ​മ​ൽ സ്കൂ​ളി​ലെ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ 95 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ 15 വി​ദ്യാ​ർ​ഥി​ക​ൾ 80 ശ​ത​മാ​നം മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി.

നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. പ​രീ​ക്ഷ​യെ​ഴു​തി​യ 132 വി​ദ്യാ​ർ​ഥി​ക​ളി​ൽ 109 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​ൻ ക​ര​സ്ഥ​മാ​ക്കി. 43 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കു നേ​ടി. 23 കു​ട്ടി​ക​ൾ ഫ​സ്റ്റ് ക്ലാ​സ് നേ​ടി. ഹ്യൂ​മാ​നി​റ്റി​സ് വി​ഭാ​ഗ​ത്തി​ലെ ശ്രേ​യ സൂ​സ​ണ്‍ മാ​ത്യു 99.6 ശ​ത​മാ​നം മാ​ർ​ക്കും എ.​അ​ഞ്ജ​ന 98.4 ശ​ത​മാ​നം മാ​ർ​ക്കും സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ അ​ന​ഘ വി​ശ്വ​നാ​ഥ് 98 ശ​ത​മാ​നം മാ​ർ​ക്കും വൈ​ഷ്ണ​വ് 97.8 ശ​ത​മാ​നം മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി.

ആ​ർ​മി വെ​ൽ​ഫെ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് ആ​ർ​മി പ​ബ്ലി​ക് സ്കൂ​ളും മി​ക​ച്ച വി​ജ​യം നേ​ടി. ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 42 വി​ദ്യാ​ർ​ഥി​ക​ളി​ൽ 40 പേ​ർ​ക്കു ഡി​സ്റ്റിം​ഗ്ഷ​നും ര​ണ്ട ു പേ​ർ​ക്കു ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. 13 കു​ട്ടി​ക​ൾ​ക്കു 95 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് ല​ഭി​ച്ചു.

സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 97.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ദേ​വി​ക അ​ജി​ത്തും കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ 96.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സു​നി​ൽ ജോ​ണും ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ 95.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഐ​ശ്വ​ര്യ​യും സ്കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി.

കാ​ട്ടാ​ക്ക​ട വി​ശ്വ​ദീ​പ്തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും സ​ന്പൂ​ർ​ണ വി​ജ​യം ക​ര​സ്ഥ​മാ​ക്കി. പ​രീ​ക്ഷ​യെ​ഴു​തി​യ 37 വി​ദ്യാ​ർ​ഥി​ക​ളി​ൽ 10 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കും 15 വി​ദ്യാ​ർ​ഥി​ക​ൾ 80 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കും നേ​ടി. എ.​എ​സ്.​മീ​നാ​ക്ഷി 98 ശ​ത​മാ​ന​വും എം.​മ​ഞ്ജി​മ 97 ശ​ത​മാ​നം മാ​ർ​ക്കും അ​ലീ​ന എ​സ്.​ബോ​ബി, ദേ​വ​യാ​നി എ​ന്നി​വ​ർ 95 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി​യി​ട്ടു​ണ്ട ്.

ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ഇ​ത്ത​വ​ണ​യും നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ചു. സ്കൂ​ളി​ലെ ഹ്യൂ​മാ​നി​റ്റി​സ് വി​ദ്യാ​ർ​ഥി​നി ആ​ർ.​കാ​വ്യ 500ൽ 494 ​മാ​ർ​ക്കോ​ടെ ദേ​ശീ​യ ത​ല​ത്തി​ൽ അ​ഞ്ചാം സ്ഥാ​നം നേ​ടി.

പ​രീ​ക്ഷ​യെ​ഴു​തി​യ 155 വി​ദ്യാ​ർ​ഥി​ക​ളി​ൽ 145 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 10 പേ​ർ ഫ​സ്റ്റ്ക്ലാ​സും നേ​ടി. 70 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കോ​ടെ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എ​സ്.​അ​ശ്വ​തി 483ഉം ​ടോം​സ് കെ.​നി​ക്സ​ണ്‍ 482 മാ​ർ​ക്കും ഗോ​പി​ക ജി.​നാ​യ​ർ, അ​നാ​മി​ക സി​ൽ​വ എ​ന്നി​വ​ർ 481 മാ​ർ​ക്ക് വീ​ത​വും നേ​ടി. കോ​മേ​ഴ്സി​ൽ മൃ​ദു​ല ജെ.​ഹ​രി 488 ഉം ​എം.​പി.​സി​ന്ധു ദേ​വി 486ഉം ​ന​വ​മി ച​ന്ദ്ര​ൻ 485 മാ​ർ​ക്കും നേ​ടി​യി​ട്ടു​ണ്ട ്. ഹ്യൂ​മാ​നി​റ്റീ​സി​ൽ ആ​ർ.​കാ​വ്യ 494ഉം ​ആ​ന്േ‍​റ​ഴ്സ​ണ്‍ പ്രേം ​പ്ര​കാ​ശ് 489ഉം ​ന​ന്ദു കൃ​ഷ്ണ 488ഉം ​മാ​ർ​ക്കു നേ​ടി.

വെ​ങ്ങാ​നൂ​ർ എ​സ്എ​ഫ്എ​സ് സ്കൂ​ളും മി​ക​ച്ച വി​ജ​യം നേ​ടി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എ.​എം.​ന​ന 95.6 ശ​ത​മാ​നം മാ​ർ​ക്കും കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് അ​ർ​ബാ​സ് 96.40 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 34 വി​ദ്യാ​ർ​ഥി​ക​ളി​ൽ 19 പേ​ർ ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി.

കു​ന്ന​ത്തു​കാ​ൽ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ റ​സി​ഡ​ൻ​ഷ്യ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളും ഈ​വ​ർ​ഷ​ത്തെ സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ട ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 67 കു​ട്ടി​ക​ളി​ൽ 52 പേ​ർ ഡി​സ്ട്രിം​ഗ്ഷ​നും ബാ​ക്കി​യു​ള്ള​വ​ർ ഫ​സ്റ്റ് ക്ലാ​സ്‌​സും നേ​ടി.

കൊ​മേ​ഴ്സി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ 14-ാം റാ​ങ്കോ​ടെ 98 ശ​ത​മാ​നം മാ​ർ​ക്കു​നേ​ടി ആ​ർ.​എ​സ്. ആ​ര്യ സ്കൂ​ളി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി. 96 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി സ​യ​ൻ​സി​ൽ എ​സ്. അ​ന​ഘ ദേ​വ് ഒ​ന്നാ​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട ്.
പേ​രൂ​ർ​ക്ക​ട എ​സ്എ​പി കേ​ന്ദ്രീ​യ വി​ദ്യാ​ല​യം 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.

ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 77 വി​ദ്യാ​ർ​ഥി​ക​ളി​ൽ 68 പേ​രും 75 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ർ​ക്കു നേ​ടി വി​ജ​യി​ച്ചു. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 98.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജെ. ​കൃ​ഷ്ണേ​ന്ദു​വി​നാ​ണ് ഒ​ന്നാം സ്ഥാ​നം. കൊ​മേ​ഴ്സി​ൽ എ​ൽ. ഐ​ശ്വ​ര്യ 97.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാ​മ​തെ​ത്തി.
31 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ർ​ക്കു ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട ്.

സി​ബി​എ​സ്ഇ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ക​ല്ലാ​ട്ടു​മു​ക്കി​ലെ ദി ​ഓ​ക്സ്ഫ​ഡ് സ്കൂ​ളും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 39 വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി.
ന​വ​ജീ​വ​ൻ ബ​ഥ​നി വി​ദ്യാ​ല​യ​ത്തി​നു നൂ​റു​ശ​ത​മാ​നം വി​ജ​യം.98 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ 98 പേ​രും വി​ജ​യി​ച്ചു . ആ​കാ​ശ് ബ്രി​ജേ​ഷ് 97 ശ​ത​മാ​നം മാ​ർ​ക്നേ​ടി സ്കൂ​ൾ ടോ​പ്പ​റാ​യി.​സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ആ​കാ​ശ് ബ്രി​ജേ​ഷ് 97 ശ​ത​മാ​നം മാ​ർ​ക്കും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ജോ​ബ് സാം ​ബെ​ഞ്ച​മി​ൻ 96.2 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​സ്കൂ​ൾ ടോ​പ്പ​റാ​യി.

86 ഡി​സ്ക്റ്റിം​ഗ്ഷ​നും 12 ഫ​സ്റ്റ് ക്ലാ​സും നേ​ടി​ക്കൊ​ണ്ട് ഇ​ത്ത​വ​നെ​യും ഉ​ന്ന​ത വി​ജ​യ​മാ​ണ് വി​ദ്യാ​ല​യം നേ​ടി​യി​രി​ക്കു​ന്ന​ത്.