വി​ല​ക്ക് ലം​ഘ​നം: 63 പേ​ര്‍​ക്കെ​തി​രെ കേ​സ്; 29 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു
Sunday, July 12, 2020 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​രാ​തി​ർ​ത്തി​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു കൊ​ണ്ടു​ള്ള ശ​ക്ത​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ര​വെ ന​ഗ​ര​ത്തി​ൽ വി​ല​ക്കു ലം​ഘ​നം ന​ട​ത്തി​യ 63 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. അ​നാ​വ​ശ്യ​യാ​ത്ര ന​ട​ത്തി​യ 29 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച 124 പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു.

അ​തേ​സ​മ​യം രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന വി​ധ​ത്തി​ല്‍ ലോ​ക്ക്ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ 63 പേ​ര്‍​ക്കെ​തി​രെ കേ​സു​ക​ൾ എ​ടു​ത്ത​ത് നേ​മം, ഫോ​ര്‍​ട്ട്, ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ 29 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 25 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മൂ​ന്നു ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​രു കാ​റു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​വാ​ഹ​ന​ങ്ങ​ള്‍ ലോ​ക്ക്ഡൗ​ൺ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശേ​ഷ​മേ വി​ട്ടു ന​ല്‍​കു​ക​യു​ള്ളൂ. പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും നി​ര്‍​ബ്ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ചു കൊ​ണ്ട് മാ​സ്ക്ക് ധ​രി​ക്കാ​തെ​യും, ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കാ​ത്ത 124 പേ​ര്‍​ക്കെ​തി​രെ​യാ​ണ് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​നു ഒ​രാ​ളെ ര​ണ്ടാ​മ​തും പോ​ലീ​സ് പി​ടി​കൂ​ടി​യാ​ല്‍ അ​യാ​ളെ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ൽ ആ​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

ത​ല​സ്ഥാ​ന​ത്തെ അ​തീ​വ നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യ പൂ​ന്തു​റ, മാ​ണി​ക്യ വി​ളാ​കം, പു​ത്ത​ൻ​പ​ള്ളി, ബീ​മാ​പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്, ക​ട​ന്നു വ​രു​ന്ന എ​ല്ലാ റോ​ഡു​ക​ളും പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചു​കൊ​ണ്ടു​ള്ള ശ​ക്ത​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. പു​റ​ത്തു നി​ന്നും ആ​ളു​ക​ൾ എ​ത്തു​ന്ന​ത് ക​ർ​ക്ക​ശ​മാ​യി ത​ട​യും. അ​തു​പോ​ലെ പു​റ​ത്തേ​യ്ക്കു പോ​കാ​നും ആ​രേ​യും അ​നു​വ​ദി​ക്കി​ല്ല. ക​ട​ൽ​മാ​ർ​ഗം ആ​ളു​ക​ൾ എ​ത്തു​ന്ന​ത് ത​ട​യാ​ൻ കോ​സ്റ്റ​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​മാ​ൻ​ഡോ ടീ​മും, പോ​ലീ​സ് പ​ട്രോ​ളിം​ഗ് വാ​ഹ​ന​വും, ആം​ബു​ല​ൻ​സും സ​ദാ​സ​മ​യ​വും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ന്തു ചു​റ്റു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും അ​വ​രെ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ൽ ആ​ക്കും. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വി​ല​ക്ക് ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ 11 വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ പാ​ടു​ള്ളൂ. 11മു​ത​ല്‍ 12 വ​രെ സ്റ്റോ​ക്ക് എ​ടു​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്കും. ഈ ​സ​മ​യ​ത്ത് സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​വാ​ന്‍ പാ​ടി​ല്ല. കൂ​ടാ​തെ ക​ട​ക​ളി​ല്‍ നി​ന്നും ഒ​രു ത​ര​ത്തി​ലു​മു​ള്ള ഹോം​ഡെ​ലി​വ​റി​യും അ​നു​വ​ദി​ക്കി​ല്ല. ന​ഗ​രാ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ചു​കൊ​ണ്ടു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന രാ​ത്രി​യും പ​ക​ലും ശ​ക്ത​മാ​യി തു​ട​രും.