ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം: വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ
Sunday, July 12, 2020 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ലെ ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ മ​ന​സി​ലാ​ക്കി ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സ​ർ​ക്കാ​ർ അ​വ​ർ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ. പൂ​ന്തു​റ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ജ​ന​ങ്ങ​ൾ ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​ത് സ​ർ​ക്കാ​ർ വേ​ണ്ട രീ​തി​യി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​തു കൊ​ണ്ടാ​ണ്. സ്വാ​ഭാ​വി​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് അ​വി​ടെ ഉ​ണ്ട ായ​ത്.

പോ​ലീ​സി​നെ വി​ളി​ച്ചാ​ൽ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പി​നെ വി​ളി​ച്ചാ​ൽ സൗ​ക​ര്യ​ങ്ങ​ളെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞു. ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റും ഫോ​ണെ​ടു​ത്തി​ല്ല. അ​ഞ്ചു ദി​വ​സ​മാ​യി ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​ൽ കി​ട​ക്കു​ന്ന ജ​ന​ങ്ങ​ൾ മു​ഴു​പ​ട്ടി​ണി​യി​ലാ​ണ്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ രാ​വി​ലെ അ​നു​വ​ദി​ച്ച സ​മ​യ​ത്ത് ചെ​ന്ന ജ​ന​ങ്ങ​ളെ പോ​ലീ​സ് വി​ര​ട്ടി ഓ​ടി​ച്ചു. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ അ​വി​ടെ പ്രി​ത​ഷേ​ധി​ച്ചു. സി​പി​എ​മ്മി​ന്‍റെ നേ​താ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്രി​സ​നെ​തി​രെ മ​ത്സ​രി​ച്ച ഇ​ട​തു സ്ഥാ​നാ​ർ​ത്ഥി​യു​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ പ്ര​ച​രി​പ്പി​ച്ച​ത് കോ​ണ്‍​ഗ്ര​സ് ആ​ളു​ക​ളെ ഇ​ള​ക്കി വി​ട്ടു എ​ന്നാ​ണ്. അ​ത് ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് നി​ര​ന്ത​രം അ​ഭ്യ​ർ​ഥി​ക്കു​ക​യും ജ​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​ന് പോ​ലീ​സി​നോ​ടും മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രോ​ടും ആ​രാ​ധ​നാ​ല​യ ഭാ​ര​വാ​ഹി​ക​ളോ​ടും നി​ര​ന്ത​രം താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നി​ട്ടും ഇ​ത്ത​ര​ത്തി​ൽ ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ക്കു​ന്ന ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നും തീ​ര​ദേ​ശ​വാ​സി​ക​ളെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ക​ണ​മെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.