പ്ര​മോ​ട്ട​ർ​ക്കെ​തി​രെ പ​രാ​തി നൽകി
Thursday, July 9, 2020 11:43 PM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​ല​ക്കു​ഴി ഊ​രു​കൂ​ട്ട പ്ര​മോ​ട്ട​ർ​ക്കെ​തി​രെ നെ​ടു​മ​ങ്ങാ​ട് ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി. അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് പോ​ലും സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭ്യ​മാ​ക്കേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്നി​ല്ല എ​ന്നും ബ​ന്ധു​ക്ക​ൾ​ക്ക് വേ​ണ്ടി വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ന​ൽ​കു​ന്നു എ​ന്നു​മാ​ണ് പ​രാ​തി. ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ൽ​കു​ന്ന ആ​നു​കു​ല്യ​ങ്ങ​ൾ ഊ​രു​കൂ​ട്ടം കൂ​ടി ഇ​വ​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഹ​രി​ച്ച് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം.

സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി

പാ​ലോ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി ന​ട​ത്തി​പ്പി​ലു​ള്ള കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​ത​ക്കെ​തി​രെ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. പ്ലാ​മൂ​ട് അ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം മ​ല​യി​ൻ​കീ​ഴ് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്‌​സ് .ആ​ർ .റെ​ജി​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.