വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഉ​പ​വ​സി​ച്ചു
Wednesday, July 8, 2020 11:25 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് കോ​ൺ​ട്രാ​ക്ട് അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​നം ടെ​ൻ​ഡ​ർ വി​ളി​ച്ച​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും ഇ​ത് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ഇ​ന്ന​ലെ കൂ​ടി​യ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​
എ​ന്നാ​ൽ ഇ​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ല്ല​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യി അ​ജ​ണ്ട പാ​സാ​ക്കി ക​മ്മി​റ്റി പി​രി​ച്ചു​വി​ടു​ക​യും ചെ​യ്ത​താ​യി കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ രാ​ജീ​വ് പി.​നാ​യ​ർ , ആ​ർ മ​ണി​ക​ണ്ഠ​ൻ, ശ്രീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ , മി​നി മും​താ​സ് എ​ന്നി​വ​ർ ഉ​പ​വാ​സം ആ​രം​ഭി​ച്ച​ത്. ഉ​പ​വാ​സം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​മ​ന​പു​രം ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .