മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Wednesday, July 8, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം​ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ല​വും ക​ത്തി​ച്ചു. നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് താ​ഹി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ, ക​രു​പ്പൂ​ര് ഷി​ബു, മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദ്,മ​നു​വാ​ണ്ട,ഷാ​ഹിം,ഉ​ണ്ണി​കു​ട്ട​ൻ നാ​യ​ർ,പ്ര​ണ​വ് പ്ര​ജി​ത് , മ​ൺ​സൂ​ർ ,രാ​ഹു​ൽ, അ​ഭി​ജി​ത്, നെ​ട്ട​റ​ച്ചി​റ ജ​യ​ൻ, ടി.​അ​ർ​ജു​ന​ൻ, മ​ന്നൂ​ർ​ക്കോ​ണം താ​ജ്, സു​ധീ​ർ വ​ള്ള​ക്ക​ട​വ്,റോ​ബി​ൻ​സ​ൺ,എ​സ്.​എ. റ​ഹീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​റ​ശാ​ല : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ജെ.​എ​സ്. ബ്ര​മി​ന്‍ ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ര്‍ . വ​ത്സ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്യാം ​വെ​ള്ള​റ​ട, കെ.​ജി. മം​ഗ​ള്‍ ദാ​സ്, സ​തീ​ഷ് കോ​ട്ടു​കോ​ണം, ശ്യാം ​പ്ര​കാ​ശ്, അ​ജ​യ​ന്‍, ബോ​ബ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

നെ​യ്യാ​റ്റി​ന്‍​ക​ര : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​തി​യ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ണാ​കു​ഴി​യി​ൽ നി​ന്നും ക​മു​കി​ന്‍​കോ​ട് ജം​ഗ്ഷ​നി​ലേ​യ്ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ഡി​സി​സി മെ​മ്പ​ർ അ​ഡ്വ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഋ​ഷി എ​സ്. കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി മെ​മ്പ​ർ അ​ഞ്ചു​വ​ന്നി മോ​ഹ​ന​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ബി. ശ​ശാ​ങ്ക​ൻ, ക​മു​കി​ൻ​കോ​ട് ആ​ന്‍റ​ണി, അ​ഭി​ജി​ത്ത് താ​ന്നി​മു​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.