പാ​റ​ശാ​ല​യി​ൽ 74 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, July 7, 2020 11:59 PM IST
പാ​റ​ശാ​ല: പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​വാ​ൻ​വി​ള, പാ​പ്പ​നം​തോ​ട്ട​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന 55 കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. ഇ​യാ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പാ​റ​ശാ​ല​യി​ലെ ര​ണ്ടു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​ഞ്ചു ദി​വ​സം മു​ന്പാ​ണ് ഇ​ദ്ദേ​ഹ​ത്തെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യോ​ടെ കോ​വി​ഡാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു​വെ​ങ്കി​ലും ഇ​ന്ന​ലെ മാ​ത്ര​മാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​പാ​റ​ശാ​ല​യി​ലെ വ​ന്യ​ക്കോ​ട് വാ​ർ​ഡി​ൽ സ്ത്രീ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​യു​ട​നെ ഇ​ഞ്ചി​വി​ള, വ​ന്യ​ക്കോ​ട് വാ​ർ​ഡു​ക​ളെ ഹോ​ട്ട്സ്പോ​ട്ടാ​ക്കി ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ക്കു​ക​യും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. നെ​ടു​വാ​ൻ​വി​ള​യി​ലെ രോ​ഗി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 74 പേ​രെ ഒൗ​ദ്യോ​ഗി​ക​മാ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ലും ഏ​റെ​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വി​വി​ധ ക​ട​ക​ളി​ൽ നി​ന്നും ഇ​ദ്ദേ​ഹം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും നെ​ടു​വാ​ൻ വി​ള​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നും സ്ഥി​ര​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​റു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​താ​മ​സി​ക്കു​ന്ന നെ​ടു​വാ​ൻ​വി​ള​യി​ലെ കോ​ള​നി നി​വാ​സി​ക​ളെ​യും ചി​കി​ത്സ​തേ​ടി​യ ആ​ശു​പ​ത്രി​യെ ജീ​വ​ന​ക്കാ​രു​മാ​യി​ട്ടു​ള്ള 74 പേ​രു​ടെ ലി​സ്റ്റാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി​ട്ടു​ള്ള​ത്. അ​തി​ൽ ത​ന്നെ പ്രൈ​മ​റി കോ​ണ്ടാ​ക്ടു​ള്ള എ​ട്ടു പേ​ർ​കൂ​ടി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു നി​ന്നും ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യും മ​റ്റും നി​ര​വ​ധി പേ​രാ​ണ് ദി​നം​പ്ര​തി തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ൾ​പ്പെ​ടെ വി​വി​ധ​ത​രം ജോ​ലി​ക​ൾ​ക്കാ​യി ക​ട​ന്നു​വ​രു​ന്ന​ത്. അ​തി​ർ​ത്തി​യി​ലെ റോ​ഡു​ക​ളി​ൽ കേ​ര​ള പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ ക്രോ​സ് വ​ഴി, പോ​ലീ​സി​ന്‍റെ മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വ​രെ ആ​രും ത​ട​യു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. നെ​ടു​വാ​ൻ​വി​ള​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ൾ ക​ളി​യി​ക്കാ​വി​ള​യി​ലെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ‌
പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു കോ​വി​ഡ് രോ​ഗി​ക​ളാ​ണ് നി​ല​വി​ൽ. ക​ഴി​ഞ്ഞ ദി​വ​സം പാ​റ​ശാ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച ത​മി​ഴ്നാ​ട്ടു​കാ​ർ​ക്ക് കോ​വി​ഡാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ഉ​റ​പ്പു വ​രു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.‌
ഇ​തോ​ട​നു​ബ​ന്ധി​ച്ച് പാ​റ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും മ​റ്റും ഇ​ന്ന​ലെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പാ​റ​ശാ​ല സി​ഐ ഇ​ട​പെ​ട്ട് ഇ​ന്ന​ലെ ക​ട​ക​ൾ അ​ട​പ്പി​ച്ചു. എ​ന്നാ​ൽ സി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബി​വ​റേ​ജ​സ് അ​ട​ച്ചി​ല്ല.
പ്ര​ദേ​ശ​ത്തെ മു​ഴു​വ​നും കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യോ​ട്, കോ​ട്ട​ക്ക​ൽ, കു​റു​വാ​ട്, പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് അ​തി​നു​ള്ള റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണെ​ന്ന് സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.