കാ​പ്പ​കേ​സ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ
Tuesday, July 7, 2020 11:57 PM IST
നെ​ടു​മ​ങ്ങാ​ട്: കാ​പ്പ​കേ​സ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളെ​യും നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക​രീ​പ്പൂ​ര് ഗ​വ.​സ്കൂ​ളി​നു സ​മീ​പം കു​ഴി​വി​ള വീ​ട്ടി​ൽ അ​നീ​ഷ്(​സ്റ്റ​മ്പ​ർ അ​നീ​ഷ് , 31),പ​ഴ​കു​റ്റി എം​ടി ഒാ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം സാ​രി​ക​യി​ൽ ആ​ദി​ത്യ(​ഗു​രു,30), വ​ട്ടി​യൂ​ർ​ക്കാ​വ് തോ​പ്പു​മു​ക്ക് സൗ​പ​ർ​ണി​ക ഗാ​ർ​ഡ​ൻ​സ് എ​സ് ആ​ർ എ 51 ​ൽ അ​ഖി​ൽ (34) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.​
നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി വി​പി​ൻ ആ​ദി​ത്യ​ക്കെ​തി​രെ കോ​ട​തി​യി​ൽ സാ​ക്ഷി പ​റ​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്താ​ൽ അ​നീ​ഷും ആ​ദി​ത്യ​യും വി​പി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വി​പി​നേ​യും അ​മ്മ​യേ​യും മ​ർ​ദി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഒ​രു വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​കൊ​ടു​ത്ത​തി​നാ​ണ് അ​ഖി​ൽ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​നീ​ഷ്. കാ​പ്പ പ്ര​കാ​ര​വും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ കേ​സു​ക​ൾ ആ​ദി​ത്യ​യ്ക്ക​തി​രേ​യും നി​ല​വി​ലു​ണ്ട്. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഉ​മേ​ഷ് കു​മാ​റി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സു​നി​ൽ ഗോ​പി, ഗി​രീ​ശ​ൻ, എ​എ​സ്ഐ ഫ്രാ​ങ്ക്ളി​ൻ, പോ​ലീ​സു​കാ​രാ​യ സ​ന​ൽ രാ​ജ്, ശ്രീ​കാ​ന്ത്, ബി​ജു, സു​ധാ​ക​ര​ൻ, അ​ജി​ത്, ഷാ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ര്ഴ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.