ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​ട​ച്ചു
Tuesday, July 7, 2020 11:57 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റും നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. രോ​ഗി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രോ​ടും ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാ​നും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​ട​ച്ചി​ട്ടു. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യ മു​ഴു​വ​ൻ ബ​സു​ക​ളും ഡി​പ്പോ​യി​ലേ​യ്ക്ക് തി​രി​ച്ചു​വി​ളി​ച്ചു. ബ​സു​ക​ളും ഡി​പ്പോ​യും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്താ​നു​ള്ള സ​ജീ​ക​ര​ണ​വും ഒ​രു​ക്കി.
ആ​ര്യ​നാ​ട് സി​എ​ച്ച്സി, ബേ​ക്ക​റി​ക​ൾ, കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ സ​ന്ദ​ർ​ശി​ച്ച​വ​ർ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പാ​ൽ, പ​ച്ച​ക്ക​റി, മ​രു​ന്നു​ക​ൾ, പ​ല​ച​ര​ക്ക് എ​ന്നീ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴ് മു​ത​ൽ പ​തി​നൊ​ന്ന് വ​രെ തു​റ​ക്കും. മ​റ്റ് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ മു​ഴു​വ​ൻ അ​ട​ച്ചു. പോ​ലീ​സി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യും പ്ര​ദേ​ശ​ത്തു​ണ്ടാ​വും. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍
ഹെ​ല്‍​പ് ഡ​സ്ക്ക് ആ​രം​ഭി​ച്ചു

നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് സി​എ​ച്ച്സി​യി​ല്‍ ന​ട​ത്തി​യ കോ​വി​ഡ് 19 സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ആ​ര്യ​നാ​ട് സി​എ​ച്ച്സി, ബേ​ക്ക​റി​ക​ള്‍, കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ട​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടു​ള്ള എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധ​മാ​യും ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​
എ​ന്തെ​ങ്കി​ലും രോ​ഗ ല​ക്ഷ​ണം ഉ​ണ്ടെ​ങ്കി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​യോ പ​ഞ്ചാ​യ​ത്തു​മാ​യോ ബ​ന്ധ​പ്പെ​ട​ണം ഇ​തി​നാ​യി ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഹെ​ല്‍​പ് ഡ​സ്ക് ആ​രം​ഭി​ച്ചു.​
ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളാ​യ പാ​ല്‍, പ​ച്ച​ക്ക​റി​ക്ക​ട​ക​ള്‍ പ​ല​ച​ര​ക്ക്ക​ട​ക​ള്‍ മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ എ​ന്നി​വ രാ​വി​ലെ ഏ​ഴു മു​ത​ല്‍ 11 വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കൂ.
ആ​ര്യ​നാ​ട് സി ​എ​ച്ച്സി , ബേ​ക്ക​റി​ക​ള്‍ , കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ട​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടു​ള്ള എ​ല്ലാ​വ​രും പ​ര​മാ​വ​ധി സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.