പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​നി​ർ​മാ​ണ പു​രോ​ഗ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ല​യി​രു​ത്തി
Tuesday, July 7, 2020 11:55 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ര​ണ്ടു​നി​ല​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ജി​ല്ലാ റൂ​റ​ൽ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​അ​ശോ​ക​ൻ വി​ല​യി​രു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10 ന് ​എ​ത്തി​യ അ​ദ്ദേ​ഹം നി​ർ​മാ​ണ പു​രോ​ഗ​തി നേ​രി​ൽ ക​ണ്ട് മ​ന​സി​ലാ​ക്കി. ഗ്രൗ​ണ്ടി​ൽ നി​ന്നു​ള്ള പി​ല്ല​റു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

നി​ല​വി​ൽ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മം​ഗ​ല​പു​ര​ത്തു​ള്ള താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​ലാ​ണ്. 75 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​തി​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ന​ത്തു​ന്ന​ത്.

റൂ​റ​ൽ ജി​ല്ല​യെ മു​ഴു​വ​ൻ കാ​മ​റ​യി​ൽ ബ​ന്ധി​പ്പി​ച്ച് അ​തി​നെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​പ്പ​ത്തി​യ​ഞ്ച് ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി​യും ഇ​തി​നോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​തി​യ കെ​ട്ടി​ട​ത്തി​ലാ​കു​മെ​ന്നും റൂ​റ​ൽ എ​സ്പി പ​റ​ഞ്ഞു. വ​രു​ന്ന ന​വം​ബ​റോ​ടെ പ​ണി പൂ​ർ​ത്തി​ക​രി​ച്ച് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ. വി​ജ​യ രാ​ഘ​വ​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.