ക്ഷേ​ത്ര​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ സ്റ്റേ ​ചെ​യ്തു
Monday, July 6, 2020 11:43 PM IST
കൊ​ച്ചി: ആ​റ്റി​ങ്ങ​ല്‍ ബൈ​പ്പാ​സ് നി​ര്‍​മാ​ണ​ത്തി​നാ​യി തി​രു​വാ​റാ​ട്ടു​കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ ഭൂ​മി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ പ​ര​ദേ​വ​താ സ്ഥാ​ന​മു​ള്ള ക്ഷേ​ത്ര​ത്തി​ന് ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും ബൈ​പ്പാ​സ് നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ക്ഷേ​ത്ര​ത്തി​ലെ പാ​ട്ടു​പു​ര ഉ​ള്‍​പ്പെ​ടെ പൊ​ളി​ക്കേ​ണ്ടി വ​രു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.
ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ല്‍ മാ​ത്ര​മാ​ണ് പൊ​ളി​ക്കേ​ണ്ടി​വ​രി​ക​യെ​ന്നും 2017 ല്‍ ​അ​ലൈ​ന്‍​മെ​ന്‍റ് ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്നും ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ, സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. പ​ക്ഷേ, ചു​റ്റു​മ​തി​ല്‍ മാ​ത്ര​മ​ല്ല, പാ​ട്ടു​പു​ര​യും പൊ​ളി​ക്കേ​ണ്ടി​വ​രു​മെ​ന്നും ബോ​ര്‍​ഡി​നെ കേ​ള്‍​ക്കാ​തെ​യാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​തെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റ് അ​ഭി​ഭാ​ഷ​ക​ന്‍ വി​ശ​ദീ​ക​രി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന്‍റെ​യും നി​ര്‍​ദി​ഷ്ട ബൈ​പ്പാ​സി​ന്‍റെ​യും രൂ​പ​രേ​ഖ​യ​ട​ക്ക​മു​ള്ള എ​ല്ലാ ഫ​യ​ലു​ക​ളും ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച് ന​ട​പ​ടി​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.