കു​രി​ശു​മ​ല ഇ​ട​വ​ക​യി​ൽ വ​ച​ന​ബോ​ധ​ന​ത്തി​നു തു​ട​ക്കം
Monday, July 6, 2020 12:25 AM IST
കു​രി​ശു​മ​ല : തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ കു​രി​ശു​മ​ല ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ വ​ച​ന​ബോ​ധ​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ടാ​ണ് അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

കോ​വി​ഡ് ജാ​ഗ്ര​താ​നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കാ​യു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​ട​വ​ക​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടേ​യും ഓ​ണ്‍​ലൈ​ൻ സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച സ​ന്പൂ​ർ​ണ വി​വ​ര​ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി പ്ര​ത്യേ​കം വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​ക​ളും ഇ​ട​വ​ക വ​ച​ന​ബോ​ധ​ന സ​മി​തി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലും ആ​രം​ഭി​ച്ചു.

രൂ​പ​താ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യു​ടെ​യും ഇ​ട​വ​ക വ​ച​ന​ബോ​ധ​ന സ​മി​തി​യു​ടെ​യും യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ലൂ​ടെ​യും ഗു​ഡ്നെ​സ്‌​സ് ടി​വി​യി​ലൂ​ടെ​യു​മാ​ണ് പ​ഠ​ന ഭാ​ഗ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ലോ​ഗോ​സ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ മാ​സ​വും നി​ശ്ച​യി​ക്കു​ന്ന പ​ഠ​ന​ഭാ​ഗ​ത്തെ ആ​സ്പ​ദ​മാ​ക്കി മാ​സാ​വ​സാ​നം ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​ര​വും ന​ട​ത്തും.

ഇ​ന്ന​ലെ വ​ച​ന​ബോ​ധ​ന അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി മ​ധ്യേ അ​ധ്യാ​പ​ക​ർ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി ചു​മ​ത​ല​യേ​റ്റു. ഇ​ട​വ​ക വി​കാ​രി ഫാ. ​ര​തീ​ഷ് മാ​ർ​ക്കോ​സ്, സി​സ്റ്റ​ർ സൂ​സ​മ്മ ജോ​സ​ഫ്, വ​ച​ന​ബോ​ധ​ന അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.