അ​വ​ശ്യ സേ​വ​ന​ങ്ങ​ൾക്കായി ബ​ന്ധ​പ്പെ​ടാ​വു​ന്ന ന​ന്പ​രു​ക​ൾ
Monday, July 6, 2020 12:25 AM IST
തി​രു​വ​ന​ന്ത​പു​രം : കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ന്നു മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്കു ട്രി​പ്പി​ൽ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഏ​തു​വി​ധ​ത്തി​ലു​ള്ള സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നും താ​ഴെ പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

ട്രി​പ്പി​ൾ ലോ​ക്ഡൗ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ സേ​വ​ന​ങ്ങ​ൾ

എ​യ​ർ​പോ​ർ​ട്ട്, വി​മാ​ന​സ​ർ​വീ​സു​ക​ൾ, ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ടാ​ക്സി, എ​ടി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ, ഡേ​റ്റ സെ​ന്‍റ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, മൊ​ബൈ​ൽ സ​ർ​വീ​സ് സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ത്യാ​വ​ശ്യ​ജീ​വ​ന​ക്കാ​ർ, ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും, ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര, അ​ത്യാ​വ​ശ്യ പ​ല​ച​ര​ക്കു​ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, വ​ള​രെ അ​ത്യാ​വ​ശ്യ​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം, പെ​ട്രോ​ൾ പ​ന്പ്, എ​ൽ​പി​ജി, ഗ്യാ​സ് സ്ഥാ​പ​ന​ങ്ങ​ൾ, ജ​ല വി​ത​ര​ണം, വൈ​ദ്യു​തി, ശു​ചീ​ക​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു