കോവിഡ്: തലസ്ഥാനം മുൾമുനയിൽ
Monday, July 6, 2020 12:25 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 27 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ൽ സ്ഥി​തി ഗു​രു​ത​ര​മാ​യി. വെ​ള്ള​നാ​ട് 12, 13 വാ​ർ​ഡു​ക​ൾ പു​തി​യ ഹോ​ട്ട്സ്പോ​ട്ട് ആ​യി പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ​മാ​യി ജി​ല്ല​യി​ൽ 27 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ന​ഗ​ര ഗ്രാ​മ വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി.
ഇ​ന്ന​ലെ ജി​ല്ല​യി​ൽ പു​തു​താ​യി 971 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 955 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 18051പേ​ർ വീ​ടു​ക​ളി​ലും 2029 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട ്.
ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 39 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 60 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 235 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 685 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ൽ 381 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ച്ചു.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച മു​ട്ട​ത്ത​റ സ്വ​ദേ​ശി​യാ​യ 39 കാ​ര​നു നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പൂ​ന്തു​റ സ്വ​ദേ​ശി​യി​ൽ നി​ന്നും സ​ന്പ​ർ​ക്കം വ​ഴി രോ​ഗ​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം.
മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 28 കാ​രി​ക്കും നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പൂ​ന്തു​റ സ്വ​ദേ​ശി​യി​ൽ നി​ന്നു​മാ​ണ് സ​ന്പ​ർ​ക്കം വ​ഴി രോ​ഗ​മു​ണ്ട ായ​ത്.
അ​തേ​സ​മ​യം നേ​ര​ത്തെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പൂ​ന്തു​റ സ്വ​ദേ​ശി​യു​ടെ 18 വ​യ​സു​ള്ള മ​ക​ൾ​ക്കും 15 കാ​ര​നും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പൂ​ന്തു​റ സ്വ​ദേ​ശി​യി​ൽ നി​ന്നും സ​ന്പ​ർ​ക്കം വ​ഴി മ​റ്റൊ​രു 14 വ​യ​സു​കാ​രി​ക്കും രോ​ഗ​മു​ണ്ടായി​ട്ടു​ണ്ട ്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പൂ​ന്തു​റ സ്വ​ദേ​ശി​നി​യാ​യ 39 കാ​രി​ക്കും രോ​ഗം ​ ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ചു.
ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ 44 കാ​ര​ൻ കു​മ​രി​ച്ച​ന്ത​യി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​ണ്. ഉ​ച്ച​ക്ക​ട സ്വ​ദേ​ശി​യാ​യ 12 കാ​ര​നും ര​ണ്ട ു വ​യ​സു​കാ​ര​നും പു​ല്ലു​വി​ള സ്വ​ദേ​ശി​യാ​യ 42 കാ​ര​നും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ൾ വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​യാ​ണ്.അ​തേ​സ​മ​യം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ 65 കാ​ര​നും പൂ​ന്തു​റ സ്വ​ദേ​ശി​യാ​യ 36 കാ​ര​നും കാ​ല​ടി സ്വ​ദേ​ശി​നി​യാ​യ എ​ട്ടു വ​യ​സു​കാ​രി​ക്കും എ​വി​ടെ നി​ന്നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു വ്യ​ക്ത​മ​ല്ല. ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പേ​ട്ട സ്വ​ദേ​ശി​നി​യാ​യ 42 കാ​രി പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്.
പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ മി​ൽ​മ ബൂ​ത്ത് ന​ട​ത്തു​ന്ന വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​യാ​യ 62 കാ​ര​നും മു​ട്ട​ത്ത​റ സ്വ​ദേ​ശി​യാ​യ 29 കാ​ര​നും മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ 51 കാ​ര​നും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ 29 കാ​ര​നും ചെ​ന്പ​ഴ​ന്തി സ്വ​ദേ​ശി​നി​യാ​യ 29 കാ​രി​ക്കും മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 22 കാ​രി​ക്കും
70 കാ​ര​നും മു​ട്ട​ത്ത​റ സ്വ​ദേ​ശി​യാ​യ 46 കാ​ര​നും ഒ​മാ​നി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മ​ണ​ന്പൂ​ർ, കു​ള​മു​ട്ടം സ്വ​ദേ​ശി​യാ​യ 60 കാ​ര​നും യു​എ​ഇ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മൂ​ങ്ങു​മ്മൂ​ട്, ഒ​റ്റൂ​ർ സ്വ​ദേ​ശി​യാ​യ 29 കാ​ര​നും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
കു​വൈ​റ്റി​ൽ നി​ന്നും ജൂ​ണ്‍ 24ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​യ 47 കാ​ര​നും ഇ​യാ​ളു​ടെ ഒ​രു​വ​യ​സു​ള്ള മ​ക​നും ഏ​ഴു​വ​യ​സു​ള്ള മ​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട ്.
ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ഇ​ന്ന​ലെ 243 കോ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ട ായി​രു​ന്ന 29 പേ​ർ ഇ​ന്ന​ലെ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്കു വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 704 പേ​രെ ഇ​ന്ന​ലെ വി​ളി​ക്കു​ക​യും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട ്.