സ്‌​കൂ​ട്ട​ർ മതിലിലിടിച്ച് യു​വാ​വ് മ​രി​ച്ചു
Sunday, July 5, 2020 1:12 AM IST
പേ​രൂ​ര്‍​ക്ക​ട: സ്‌​കൂ​ട്ട​ര്‍ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. വ​ട്ടി​യൂ​ര്‍​ക്കാ​വ് തൊ​ഴു​വ​ന്‍​കോ​ട് ശ്രീ​ദ​ര്‍​ശ​നി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍-​ല​ളി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ രാ​ജേ​ഷ് (40) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​ന് തൊ​ഴു​വ​ന്‍​കോ​ട് ക്ഷേ​ത്രം ഇ​ട​റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

രാ​ജേ​ഷ് ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ടം ന​ട​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ര​ക്തം വാ​ര്‍​ന്ന് രാ​ജേ​ഷ് റോ​ഡി​ല്‍ കി​ട​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. പ്ര​ധാ​ന റോ​ഡി​ലൂ​ടെ പോ​യ​വ​രാ​ണ് യു​വാ​വ് വീ​ണു​കി​ട​ക്കു​ന്ന വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: പാ​ര്‍​വ​തി. മ​ക​ള്‍: ദേ​വ​ന. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു.