ഇ​റ​ച്ചി മാ​ലി​ന്യം റോ​ഡി​ൽ: അ​റ​വു​ശാ​ല പൂ​ട്ടി​ച്ചു
Saturday, July 4, 2020 11:21 PM IST
വെ​ള്ള​റ​ട: ഇ​റ​ച്ചി മാ​ലി​ന്യം റോ​ഡു വ​ക്കി​ല്‍ നി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച ഇ​റ​ച്ചി​ക്ക​ട പൂ​ട്ടി​ച്ചു. ആ​ന​പ്പാ​റ ജം​ഗ്ഷ​നി​ല്‍ ഇ​റ​ച്ചി​മാ​ലി​ന്യ​ങ്ങ​ൾ ഒാ​ട​യി​ൽ നി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​റ​ച്ചി​ക്ക​ട​ക്ക് ലൈ​സ​ന്‍​സ് ല​ഭി​ക്കു​ന്ന​തു​വ​രെ പൂ​ട്ടി​യി​ടാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും നി​ര്‍​ദ്ദേ​ശം ന​ല്‍​കി.​ആ​ന​പ്പാ​റ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ട് അ​ന​ധി​കൃ​ത ഇ​റ​ച്ചി​ക​ട​ക​ള്‍​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി.
വെ​ള്ള​റ​ട സി​എ​ച്ച്സി​യി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ .​ആ​ര്‍ .സു​നി​ലി​ന്‍റെ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് റൂ​റ​ല്‍​ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ടി. ​ബൈ​ജു​കു​മാ​ര്‍ , വെ​ള്ള​റ​ട സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​തീ​ഷ് ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി . ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷാ​ജി , ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ പി . ​ക്യൂ​ബ​ര്‍​ട്ട് , വൈ.​സ​ലി​ല്‍ ജോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു .