വി​ല​ക്ക് ലം​ഘ​നം: 69 പേ​ര്‍​ക്കെ​തി​രെ കേ​സ്
Saturday, July 4, 2020 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന പോ​ലീ​സ് ശ​ക്ത​മാ​ക്കി. വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 69 പേ​ര്‍​ക്കെ​തി​രെ ഇ​ന്ന​ലെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്ത 22 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും മാ​സ്ക്ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച 141 പേ​ര്‍​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു. കൂ​ടാ​തെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ഒ​ന്പ​തു ക​ട​ക​ള്‍ പൂ​ട്ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

മാ​സ്ക്ക് ധ​രി​ക്കാ​തെ​യും, ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കാ​തെ, ക​ഴു​ത്തി​ലും താ​ടി​യി​ലും വെ​റു​തെ മാ​സ്ക്കി​ട്ടു ന​ട​ന്ന​വ​രു​മാ​യ 141 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ല്‍ കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ടു​ത്ത​ത് വി​ഴി​ഞ്ഞം, പേ​ട്ട, ശ്രീ​കാ​ര്യം സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്.സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്കാ​തെ​യും മ​റ്റു മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ചു രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തി​ന് ത​ല​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കേ​സെ​ടു​ത്തി​ട്ടു​ള്ള ഒ​ന്പ​തു ക​ട​ക​ള്‍ പൂ​ട്ടി​ക്കു​ന്ന​തി​നു​ള്ള റി​പ്പോ​ര്‍​ട്ട് ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി.

ന​ഗ​ര​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലു​ള്ള ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും, ത​ട്ടു​ക​ട​ക​ളും ഉ​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​ക്കു​ള്ളി​ല്‍ 76 ക​ട​ക​ള്‍​ക്കെ​തി​രെ​യാ​ണ് പൂ​ട്ടി​ക്കു​ന്ന​തി​നു​ള്ള റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ത​ല​സ്ഥാ​ന​ത്തെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു കൊ​ണ്ടു​ള​ള ക​ർ​ശ​ന​പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും തു​ട​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ പ​ട്രോ​ളിം​ഗും, ജ​ന​ങ്ങ​ൾ നി​യ​മം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ക​ണ്ടെ​ത്താ​ൻ ഡ്രോ​ൺ നി​രീ​ക്ഷ​ണ​വും പോ​ലീ​സ് ന​ട​ത്തു​ന്നു​ണ്ട്.