കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​ക്ഷോ​ഭം ന​ട​ത്തി
Friday, July 3, 2020 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ മ​ര​വി​പ്പി​ക്കു​ക​യും, തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്ഭ​വ​നു മു​ന്നി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ സ​മ​രം സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​യു​ക്ത സ​മ​ര​സ​മി​തി ചെ​യ​ർ​മാ​നും ഐ​എ​ൻ​ടി​യു​സി​ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ വി.​ആ​ർ.​പ്ര​താ​പ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ക,സ്വ​കാ​ര്യ​വ​ത്ക​ര​ണ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, പെ​ട്രോ​ൾ ഡീ​സ​ൽ വി​ല നി​യ​ന്ത്രി​ക്കു​ക, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​ക്ഷോ​ഭം,വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ സി.​പി.​ജോ​ൺ (സി​എം​പി​എ​ച്ച്എം​എ​സ്‌), മീ​നാ​ങ്ക​ൽ കു​മാ​ർ (എ​ഐ​ടി​യു​സി)സോ​ണി​യാ ജോ​ർ​ജ് (സേ​വ) പ​രു​ത്തി​പ്പ​ള്ളി സ​ന​ൽ (യു​ടി​യു​സി) ഇ.​ജി.​മോ​ഹ​ൻ (സി​ഐ​ടി​യു.) ക​വ​ടി​യാ​ർ ധ​ർ​മ്മ​ൻ(​കെ​ടി​യു​സി) ടി.​പി.​ദാ​സ​ൻ ( ടി​യു​സി​സി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
ഏ​ജീ​സ് ഒാ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ഐ​എ​ൻ​ടി​യു​സി പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.