സ്വാ​ഭി​മാ​ൻ ദി​വ​സ് ആ​ച​രി​ച്ചു
Friday, July 3, 2020 11:50 PM IST
നെ​ടു​മ​ങ്ങാ​ട് :പ​ത്താം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ത​സ്തി​ക​യ്ക്ക് അ​നു​വ​ദി​ച്ച് ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണം റ​ദ് ചെ​യ്ത സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് റ​വ​ന്യൂ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ കൂ​ട്ട അ​വ​ധി എ​ടു​ത്തു സ്വാ​ഭി​മാ​ൻ ദി​വ​സ് ആ​ച​രി​ച്ച് പ​തി​ഷേ​ധി​ച്ചു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം (നോ​ർ​ത്ത് ) ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ഷം​നാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​വി. ര​ഞ്ചു​നാ​ഥ്, എ​സ്.​എ​ൽ. ശ്രീ​ജി​ത്ത്, എം. ​നൗ​ഷാ​ദ്, ക​ട്ട​യ്ക്കോ​ട് രാ​ജേ​ഷ്, സ​ജ​യ​ൻ , ശ​ര​ത്, കെ.​എ​സ്. സ​ലീ​ൽ, റ​ഹീം, ഹ​രി​കു​മാ​ർ, വി​മ​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.