ആ​സാം സ്വ​ദേ​ശി​ക്കു കോ​വി​ഡ്;​ സാ​ഫ​ല്യം കോം​പ്ല​ക്സ് അ​ട​ച്ചു
Thursday, July 2, 2020 11:36 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഒ​ന്പ​തു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സാ​ഫ​ല്യം കോം​പ്ല​ക്സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​സാം സ്വ​ദേ​ശി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സാ​ഫ​ല്യം കോം​പ്ല​ക്സ് ഒ​രാ​ഴ്ച​ത്തേ​ക്കു അ​ട​ച്ചു​.
ജി​ല്ല​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ പാ​ള​യം, വ​ഞ്ചി​യൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ന​ഗ​ര​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.
പാ​ള​യം മാ​ർ​ക്ക​റ്റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗേ​റ്റ് മാ​ത്രം തു​റ​ന്ന് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളി​ലൂ​ടെ​യാ​കും ആ​ളു​ക​ളെ മാ​ർ​ക്ക​റ്റി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കു​ക. ബ​സ് സ്റ്റോ​പ്പു​ക​ളി​ലും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. സ​മ​ര​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും എ​ന്നാ​ൽ ന​ഗ​ര​മാ​കെ അ​ട​ച്ചി​ടി​ല്ലെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​ന്പ​തു പേ​രി​ൽ നാ​ലു​പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നു വ്യ​ക്ത​മാ​യി.
രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​സാം സ്വ​ദേ​ശി​യാ​യ 24 കാ​ര​നു യാ​ത്രാ​പ​ശ്ചാ​ത്ത​ല​മി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ജോ​ലി സ്ഥ​ല​ത്തു നി​ന്നു​ത​ന്നെ​യാ​ണ് വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന നി​ഗ​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് ജൂ​ണ്‍ 29ന് ​ആ​ണ് ഇ​യാ​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നു പു​റ​മേ വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​യാ​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​യ 45 കാ​ര​നും ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ൾ​ക്കും പ്ര​ത്യേ​ക യാ​ത്രാ​പ​ശ്ചാ​ത്ത​ല​മി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ​തു​ട​ർ​ന്ന് ജൂ​ണ്‍ 29ന് ​കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.
ജൂ​ണ്‍ 18ന് ​കു​വൈ​റ്റി​ൽ നി​ന്നും നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ 45 വ​യ​സു​ള്ള പോ​ങ്ങും​മൂ​ട് സ്വ​ദേ​ശി​നി​യും ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് ജൂ​ണ്‍ 30ന് ​കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യാ​യ 20കാ​ര​ൻ ജൂ​ണ്‍ 23ന് ​ആ​ണ് പൂ​നെ​യി​ൽ നി​ന്നും നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് ജൂ​ണ്‍ 26ന് ​കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​യാ​യ 47കാ​ര​നാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രാ​ൾ. ഇ​യാ​ൾ​ക്കും യാ​ത്രാ​പ​ശ്ചാ​ത്ത​ല​മി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ന്പ സ്വ​ദേ​ശി​യാ​യ 25 കാ​ര​നും ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. യാ​ത്രാ​പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത ഇ​യാ​ൾ​ക്ക് ജൂ​ണ്‍ 26ന് ​ആ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ചാ​ന്നാ​ങ്ക​ര, വെ​ട്ടു​ത​റ സ്വ​ദേ​ശി​നി​യാ​യ ര​ണ്ടു​വ​യ​സു​കാ​രി​ക്കും ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. കു​വൈ​റ്റി​ൽ നി​ന്നും ജൂ​ണ്‍ 26ന് ​ആ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. ഇ​ന്ന​ലെ​യോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
ക​ഴി​ഞ്ഞ ഒ​ന്നി​ന് അ​ബു​ദാ​ബി​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​യാ​യ 47 കാ​ര​നാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രാ​ൾ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ​തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഒ​മാ​നി​ൽ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി 65 കാ​ര​നാ​ണ് മ​റ്റൊ​രാ​ൾ.