ഓ​ട്ടോ​ഡ്രൈ​വ​ർ റ​ബ​ർ പു​ര​യി​ട​ത്തി​ൽ തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ
Thursday, July 2, 2020 12:10 AM IST
കാ​ട്ടാ​ക്ക​ട: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​ന്തി​യൂ​ർ​ക്കോ​ണം മാ​മൂ​ട്‌​വി​ള ജി​സാ ഭ​വ​നി​ൽ ഷി​ബു​വി​നെ(48,ഗോ​പ​ൻ)​മൂ​ങ്ങോ​ട് തേ​വു​പാ​റ റ​ബ​ർ പു​ര​യി​ട​ത്തി​ൽ തീ ​കൊ​ളു​ത്തി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.​ ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ ഷി​ബു​വി​ന്‍റെ മ​ക​ൻ ശ്രീ​ക്കു​ട്ട​നാ​ണ് മൃ​ത​ദേ​ഹം കണ്ട​ത്. രാ​വി​ലെ മ​ക​നെ ഫോ​ണി​ൽ വി​ളി​ച്ച് തേ​വു​പാ​റ റി​യാ​സി​ന്‍റെ വീ​ടി​ന​ടു​ത്ത് ബൈ​ക്ക് ഇ​രി​പ്പു​ണ്ടെ​ന്ന് അ​റി​യി​ച്ച ശേ​ഷം ഫോ​ൺ ക​ട്ടാ​ക്കി​യ​താ​യും ശ്രീ​ക്കു​ട്ട​ൻ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

ഷി​ബു പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് ശ്രീ​ക്കു​ട്ട​ൻ സ്ഥ​ല​ത്തെ​ത്തു​ന്ന​ത്. ഒ​ൻ​പ​ത് മാ​സ​മാ​യി ഭാ​ര്യ​യു​മാ​യി ഷി​ബു പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഷി​ബു വ​ട്ടി​യൂ​ർ​ക്കാ​വി​ലു​ള്ള ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി വ​ഴ​ക്കി​ടു​ക​യും ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വീ​ടി​ന​ക​ത്ത് ക​യ​റാ​തി​രി​ക്കാ​ൻ ഭാ​ര്യ ര​മ്യ വീ​ട് പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് തി​രി​കെ പോ​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​വും ര​മ്യ മ​ക​ൻ ശ്രീ​ക്കു​ട്ട​നെ അ​റി​യി​ച്ചി​രു​ന്നു. പി​താ​വി​ന്‍റെ ഫോ​ൺ വി​ളി​യി​ൽ പ​ന്തി​കേ​ടു തോ​ന്നി​യ ശ്രീ​ക്കു​ട്ട​ൻ ബ​ന്ധു​വി​നെ​യും കൂ​ട്ടി​യാ​ണ് തേ​വു​പാ​റ​യി​ലെ​ത്തി​യ​ത്. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഷി​ബു​വി​ന്‍റെ ബാ​ഗ​ൽ നി​ന്ന് വെ​ട്ടു​ക​ത്തി​യും ലൈ​റ്റ​റും ല​ഭി​ച്ചു. ക​ത്തി​യ ക​ന്നാ​സും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​ത​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഷി​ബു-​ര​മ്യ ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് മ​ക്ക​ളാ​ണ്. മ​ക​ൻ പി​താ​വി​ന്‍റെ കൂ​ടെ​യും മ​ക​ൾ ശ്രീ​ക്കു​ട്ടി മാ​താ​വി​നോ​ടൊ​പ്പ​വു​മാ​ണ് ക​ഴി​യു​ന്ന​ത്.