റേ​ഷ​ൻ​കാ​ർ​ഡ് അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നി​ൽ
Wednesday, July 1, 2020 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​നി ഒ​ര​റി​യി​പ്പണ്ടാ​കു​ന്ന​തു​വ​രെ റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കി​ല്ലെ​ന്ന് സൗ​ത്ത് സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​നു​ള​ള അ​പേ​ക്ഷ​ക​ൾ, പേ​രു​ക​ൾ കു​റ​വ് ചെ​യ്യു​ന്ന​തി​നും കൂ​ട്ടി​ചേ​ർ​ക്കു​ന്ന​തി​നും തെ​റ്റ് തി​രു​ത്തു​ന്ന​തി​നു​മു​ള​ള അ​പേ​ക്ഷ​ക​ൾ അ​ക്ഷ​യ​സെ​ന്‍റ​ർ വ​ഴി​യോ സി​റ്റി​സ​ൺ ലോ​ഗി​ൻ മു​ഖേ​ന ഓ​ൺ​ലൈ​നാ​യോ ന​ൽ​ക​ണം. ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ​രേ​ഖ​ക​ളും അ​പേ​ക്ഷ​യ്ക്കൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യി​ന്മേ​ലു​ള്ള ഓ​ഫീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞാ​ൽ അ​പേ​ക്ഷ​ക​നെ ഫോ​ണി​ൽ അ​റി​യി​ക്കു​ന്ന മു​റ​യ്ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി റേ​ഷ​ൻ കാ​ർ​ഡ് കൈ​പ്പ​റ്റ​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.