ടെ​ക്നോ​സി​റ്റി​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്ക​ണം: ഉ​മ്മ​ൻ​ചാ​ണ്ടി
Wednesday, July 1, 2020 11:30 PM IST
പോ​ത്ത​ൻ​കോ​ട് : ടെ​ക്നോ​സി​റ്റി​യെ ഖ​ന​ന​ത്തി​ലൂ​ടെ ത​ക​ർ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മം ഉ​പേ​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി.​പ​ള്ളി​പ്പു​റം ടെ​ക്നോ സി​റ്റി​യ്ക്ക് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ ക​ളി​മ​ൺ ഖ​ന​ന നീ​ക്ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് രൂ​പീ​ക​രി​ച്ച ക​ർ​മ്മ സ​മി​തി ന​ട​ത്തി​യ സ​ത്യാ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ടെ​ക്നോ സി​റ്റി​യു​ടെ ഭൂ​മി​യി​ലെ ഖ​ന​ന​മെ​ന്ന ഏ​ക അ​ജ​ണ്ട വ​ച്ചാ​ണ് കെം​ഡ​ൽ അ​ടു​ത്തി​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ച​ത്.

ഇ​വി​ടെ ഖ​ന​ന​ത്തി​ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്ഥാ​പ​ന​യി​ലൂ​ടെ ജ​ന​ങ്ങ​ളെ വി​ഡ് ഢി​ക​ളാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടെ​ക്നോ​സി​റ്റി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ന് അ​രു​കി​ൽ ന​ട​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ൽ ക​ർ​മ്മ സ​മി​തി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക്ക​ര സ​ന​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ടൂ​ർ പ്ര​കാ​ശ് എം​പി, മു​ൻ എം​എ​ൽ​എ​മാ​രാ​യ പാ​ലോ​ട് ര​വി, എം.​എ. വാ​ഹി​ദ്, കോ​ൺ​ഗ്ര​സ്‌​സ് നേ​താ​ക്കാ​ളാ​യ എം.​എ. ല​ത്തീ​ഫ്, എം.​മു​നീ​ർ, കെ.​എ​സ് അ​ജി​ത്ത് കു​മാ​ർ, വെ​മ്പാ​യം മ​നോ​ജ്, ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ, പൊ​ടി​മോ​ൻ, അ​ഷ​റ​ഫ്,എ​ച്ച്. പി. ​ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.