മാ​സ്ക്ക് ധ​രി​ക്കാ​ത്ത 176 പേ​ര്‍​ക്കെ​തി​രെ കേ​സ്
Tuesday, June 30, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19 ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ നോ​ട്ടീ​സ് എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു ജ​ന​ങ്ങ​ള്‍​ക്ക് കാ​ണ​ത്ത​ക്ക വി​ധ​ത്തി​ല്‍ പ​തി​ക്കേ​ണ്ട​താ​ണെ​ന്നും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത ക​ട​ക​ള്‍​ക്കെ​തി​രെ ഇ​ന്ന് മു​ത​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. കൂ​ടാ​തെ ത​ല​സ്ഥാ​ന​ത്ത് വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 52 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം ഇ​ന്ന​ലെ​കേ​സെ​ടു​ത്തു. മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്ത 24 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും മാ​സ്ക്ക് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത 176 പേ​ര്‍​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
ന​ഗ​ര​ത്തി​ൽ രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ഹ​ന​യാ​ത്ര​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​ല​ക്ക് ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.