പൗ​ണ്ടു​ക​ട​വ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് മേ​ഖ​ല​യാ​യി തു​ട​രു​ന്നു
Tuesday, June 30, 2020 11:41 PM IST
ശ്രീ​കാ​ര്യം : കു​ള​ത്തൂ​രി​ൽ ക​ല്യാ​ണ​ത്തി​ന്‍റെ ത​ലേ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച​യാ​ൾ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൗ​ണ്ടു​ക​ട​വ് വാ​ർ​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് മേ​ഖ​ല​യാ​ക്കി​യ ര​ണ്ടാം ദി​വ​സം ഇ​വ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ 52 പേ​രു​ടെ സ്ര​വം കൂ​ടി ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു.
ഞാ​യ​റാ​ഴ്ച 25 പേ​രു​ടെ​യും തി​ങ്ക​ളാ​ഴ്ച 30 പേ​രു​ടെ​യും സ്ര​വം എ​ടു​ത്തി​രു​ന്നു,ഇ​പ്പോ​ൾ 107 പേ​രാ​ണ് സ​മ്പ​ർ​ഗ പ​ട്ടി​ക​യി​ൽ ഉ​ള്ള​തെ​ന്ന് കൗ​ൺ​സി​ല​ർ മേ​ട​യി​ൽ വി​ക്ര​മ​ൻ അ​റി​യി​ച്ചു. ഇ​വ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം ര​ണ്ട് ദി​വ​സ​ത്തി​ന​കം വ​രും, വി​എ​സ്എ​സ്‌​സി റി​ട്ട ജീ​വ​ന​ക്കാ​ര​നും വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​യു​മാ​യ 63 ക്കാ​ര​ൻ സ​ഹോ​ദ​ര​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​നാ​ണ് 24 ന് ​ഭാ​ര്യ​യും മ​ക​ൾ​ക്കു​മൊ​പ്പം കു​ള​ത്തൂ​ർ കോ​ല​ത്ത്ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ എ​ത്തി​യ​ത്.​
അ​ര​ശും​മൂ​ട്,മു​ക്കോ​ല​യ്ക്ക​ൽ,പു​ളി​മൂ​ട്,സ്റ്റേ​ഷ​ൻ​ക​ട​വ്,ത​മ്പു​രാ​ൻ ന​ട,വേ​ളി പെ​രു​മാ​തു​റ എ​ന്നീ റോ​ഡു​ക​ൾ പോ​ലീ​സ് അ​ട​ച്ചി​ട്ടു​ണ്ട്.​പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.