മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പോ​ലീ​സി​ന് മു​ന്നി​ല്‍ വീ​ണു; യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, June 30, 2020 11:40 PM IST
പേ​രൂ​ര്‍​ക്ക​ട: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നു മു​ന്നി​ല്‍​വ​ന്നു വീ​ണ പ്ര​തി​യെ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി.
കാ​ര്യ​വ​ട്ടം കൊ​ടി​ത്ത​റ ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ബി​ജി​ന്‍ (21) ആ​ണ് പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്പ​ല​മു​ക്ക് സാ​ന്ത്വ​നാ ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് മു​ന്നി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് നെ​ടു​മ​ങ്ങാ​ട് പേ​ര​യം സ്വ​ദേ​ശി ആ​ന്‍റോ​യു​ടേ​താ​ണ് ബൈ​ക്ക് എ​ന്നു തെ​ളി​ഞ്ഞു.
ഇ​തു സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ബി​ജി​നെ​തി​രേ ത​മ്പാ​നൂ​ര്‍, മ്യൂ​സി​യം സ്റ്റേ​ഷ​നു​ക​ളി​ലും ബൈ​ക്ക് മോ​ഷ​ഷ​ണ​ക്കേ​സു​ക​ള്‍ ഉ​ണ്ട്. പേ​രൂ​ര്‍​ക്ക​ട സി​ഐ വി. ​സൈ​ജു​നാ​ഥ്, എ​സ്ഐ സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.