വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ൽ മി​നി​യേ​ച്ച​ർ ട്രെ​യി​ൻ എ​ത്തി
Monday, June 29, 2020 11:30 PM IST
ശ്രീ​കാ​ര്യം : വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ൽ സ്ഥാ​പി​ക്കു​ന്ന മി​നി​യേ​ച്ച​ർ ട്രെ​യി​ന്‍റെ എ​ഞ്ചി​നും ബോ​ഗി​ക​ളും വേ​ളി​യി​ലെ​ത്തി.​ബം​ഗ​ളൂ​രു​വി​ൽ നി​ന്നും മൂ​ന്ന് ബോ​ഗി​ക​ളും ഒ​രു എ​ഞ്ചി​നു​മാ​ണ് ര​ണ്ട് ലോ​റി​ക​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​ച്ച​ത്.​ഇ​ത്ത​ര​ത്തി​ലെ കേ​ര​ള​ത്തി​ലെ ആ​ദ്യ സം​രം​ഭ​മാ​ണ് വേ​ളി ടൂ​റി​സ്റ്റു വി​ല്ലേ​ജി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് ഒ​ന്പ​തു കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ര​ണ്ട് കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്തി​ല്‍ മി​നി ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​ത്.

സോ​ളാ​ര്‍ വൈ​ദ്യു​തി കൊ​ണ്ട് ചാ​ര്‍​ജ് ചെ​യ്യു​ന്ന ബാ​റ്റ​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ട്രെ​യി​ന്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ ടൂ​റി​സ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​കും. മി​നി​യേ​ച്ച​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം സൗ​രോ​ര്‍​ജ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. അ​ധി​ക വൈ​ദ്യു​തി കെ​എ​സ്ഇ​ബി ഗ്രി​ഡി​ലേ​ക്ക് ന​ല്‍​കു​ക​യും ചെ​യ്യും. ട്രെ​യി​നി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്തും സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ ഈ ​രീ​തി​യി​ലു​ള്ള രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ മി​നി​യേ​ച്ച​ര്‍ റെ​യി​ല്‍​വേ സം​വി​ധാ​ന​മാ​യി ഇ​ത് മാ​റും.​പ​ഴ​യ ആ​വി എ​ഞ്ചി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള എ​ഞ്ചി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​ട്രെ​യി​നി​ല്‍ നി​ന്ന് കൃ​ത്രി​മ​മാ​യി ആ​വി പു​ക പ​റ​ക്കു​ന്ന​ത് ഗൃ​ഹാ​തു​ര​മാ​യ കാ​ഴ്ച​യും ഒ​രു​ക്കും.

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള റെ​യി​ല്‍​വേ സ്റ്റേ​ഷ​നാ​ണ് വേ​ളി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. ട​ണ​ലും റെ​യി​ല്‍​വേ പാ​ല​വും അ​ട​ക്കം സ​ജ​ജീ​ക​രി​ക്കു​ന്നു​മു​ണ്ട്. ട​ണ​ലി​നു​ള്ളി​ലെ പാ​ള​ത്തി​ലൂ​ടെ പു​ക ഉ​യ​ര്‍​ത്തി കൂ​കി പാ​യു​ന്ന തീ​വ​ണ്ടി കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും ഒ​രേ പോ​ലെ ആ​ക​ര്‍​ഷി​ക്കു​ന്ന​താ​കും.​പാ​ള​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട പ​ണി​ക​ൾ ഇ​വി​ടെ പു​രോ​ഗ​മി​ക്കു​ക​യാ​ണ്

ചു​മ​ട്ടു​കൂ​ലി ത​ര്‍​ക്കം; ബോ​ഗി​ക​ള്‍ ഇ​റ​ക്കാ​നാ​യി​ല്ല

ശ്രീ​കാ​ര്യം : ചു​മ​ട്ടു​കൂ​ലി ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ലെ മി​നി ട്രെ​യി​ന്‍ പ​ദ്ധ​തി​ക്കാ​യി കൊ​ണ്ടു വ​ന്ന ബോ​ഗി​ക​ള്‍ ലോ​റി​ക​ളി​ൽ നി​ന്നും ഇ​റ​ക്കാ​നാ​യി​ല്ല. ഐ​എ​ന്‍​ടി​സി​യു​സി, സി​ഐ​ടി​യു, ബി​എം​എ​സ് തു​ട​ങ്ങി​യ യൂ​ണി​യ​നു​ക​ളാ​ണ് എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ട്രെ​യി​നി​ന്‍റെ എ​ന്‍​ജി​നും മൂ​ന്ന് ബോ​ഗി​ക​ളും ഇ​റ​ക്കാ​ന്‍ 65,000 രൂ​പ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​ശ്ന​ത്തി​നി​ട​യാ​ക്കി​യ​ത്.

ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ബോ​ഗി​ക​ള്‍ ഇ​റ​ക്കു​ന്ന​തി​നാ​ല്‍ കൂ​ലി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ക​രാ​റു​കാ​രാ​യ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി നി​ല​പാ​ടെ​ടു​ത്തു. ഒ​പ്പം ക​ന്പ​നി സ്വ​ന്തം നി​ല​യി​ല്‍ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ബോ​ഗി​ക​ള്‍ ഇ​റ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ ലോ​ഡി​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ യൂ​ണി​യ​നു​ക​ള്‍ ഉ​റ​ച്ചു​നി​ന്നു. അ​സി. ലേ​ബ​ര്‍ ഓ​ഫീ​സ​റു​ടെ മ​ദ്ധ്യ​സ്ഥ​ത​യി​ല്‍ അ​നു​ന​യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ത​ര്‍​ക്കം​പ​രി​ഹ​രി​ക്കാ​ന്‍ തൊ​ഴി​ലാ​ളി​ക​ളും ക​രാ​റു​കാ​രു​മാ​യി ജി​ല്ലാ ലേ​ബ​ര്‍ ഒാ​ഫീ​സ​ര്‍ ച​ര്‍​ച്ച ന​ട​ത്തും.​സം​ഘ​ർ​ഷ അ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സും എ​ത്തി​യി​രു​ന്നു.