കോ​വി​ഡ് നി​യ​മം കാ​റ്റി​ല്‍ പ​റ​ത്തി നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും
Sunday, June 7, 2020 12:36 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​കു​ന്പോ​ഴും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കോ​വി​ഡ് നി​യ​മ​ങ്ങ​ള്‍ പ​ര​സ്യ​മാ​യി ലം​ഘി​ക്ക​പ്പെ​ടു​ന്നു.

ആ​ളു​ക​ള്‍ അ​ധി​ക​മാ​യി കൂ​ട്ടം കൂ​ട​രു​തെ​ന്ന ഏ​റ്റ​വും അ​ടി​സ്ഥാ​ന​പ​ര​മാ​യ നി​ര്‍​ദേ​ശ​ത്തി​ന് ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലാ​രും പൊ​തു​വേ മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നി​ല്ല. ടൗ​ണി​ലും സ​മീ​പ​പ​ദേ​ശ​ങ്ങ​ളി​ലും സ​ക​ല​വി​ധ മു​ന്ന​റി​യി​പ്പു​ക​ളെ​യും അ​വ​ഗ​ണി​ച്ചാ​ണ് തി​ര​ക്കു​ള്ള​ത്. നെ​യ്യാ​റ്റി​ന്‍​ക​ര പ​ഴ​യ അ​വ​സ്ഥ​യി​ലേ​യ്ക്ക് മ​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്ന​താ​ണ് സാ​ഹ​ച​ര്യം. താ​ലൂ​ക്കി​ല്‍ ത​ന്നെ രോ​ഗ​ബാ​ധി​ത​രും ഹോ​ട്ട്സ്പോ​ട്ടു​മു​ണ്ടെ​ന്നു​ള്ള​ത് അ​പ്പാ​ടെ മ​റ​ന്ന സ്ഥി​തി​യാ​ണ്. വീ​ട്ടി​ലി​രു​ന്നാ​ല്‍ മാ​ത്രം ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​വി​ല്ല​ല്ലോ എ​ന്ന നാ​ട്ടു​വ​ര്‍​ത്ത​മാ​നം രോ​ഗ​ത്തെ കു​റി​ച്ച് ന​ല്ലൊ​രു ശ​ത​മാ​ന​ത്തി​നും ആ​ശ​ങ്ക​യി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്. പ​ഴ​യ​പോ​ലെ ആ​ര​വ​മി​ല്ലെ​ങ്കി​ലും ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ഇ​പ്പോ​ഴും പ​തി​വു​പോ​ലെ കൊ​ണ്ടാ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വ്യാ​പ​ക​മാ​യി പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം ന​ട​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു. അ​തേ സ​മ​യം, പ​ല​യി​ട​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ലാ​യെ​ന്ന​താ​ണ് വാ​സ്ത​വം. മാ​സ്ക്കു​ക​ള്‍ ധ​രി​ച്ചാ​ണ് പ​രി​പാ​ടി​ക​ളി​ല്‍ ആ​ളു​ക​ള്‍ എ​ത്തി​യ​ത്. പ​ക്ഷെ, ശ​രി​യാ​യ വി​ധ​ത്തി​ലാ​യി​രു​ന്നി​ല്ല പ​ല​രും മാ​സ്ക്കു​ക​ള്‍ അ​ണി​ഞ്ഞ​തെ​ന്ന​തും പ​ക​ല്‍ പോ​ലെ വ്യ​ക്തം. മു​ഖ​ത്ത് ഒ​രു മാ​സ്ക്ക് വ​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​ത്രം. പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്തു​ന്നി​ല്ലാ​യെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ആ​ഘോ​ഷ​ങ്ങ​ളാ​യാ​ലും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളാ​യാ​ലും കാ​ഴ്ച വ്യ​ത്യ​സ്ത​മ​ല്ല.