ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണം: സി​ഡി​സി
Wednesday, June 3, 2020 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ നാ​ലു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്ക് അ​ർ​ഹ​മാ​യി​ട്ടു​ള്ള​തും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​തു​മാ​യ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ​സ് (സി​ഡി​സി) കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി .
നാ​ലു​വ​ർ​ഷം​കൊ​ണ്ട് എ​ല്ലാ വാ​ഗ്ദാ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​അ​വ​ഗ​ണ​ന ചൂ​ണ്ടി​ക്കാ​ട്ടി നി​വേ​ദ​നം ന​ൽ​കി. പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന് ബ​ജ​റ്റി​ൽ വ​ക കൊ​ള്ളി​ച്ച തു​ക പൂ​ർ​ണ​മാ​യി ന​ൽ​കാ​ത്ത​തി​നാ​ൽ വാ​യ്പാ വി​ത​ര​ണം ന​ട​ക്കു​ന്നി​ല്ല. ദ​ളി​ത് ക്രൈ​സ്ത​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലം​പ്സം ഗ്രാ​ന്‍റും സ്റ്റൈ​പ്പ​ന്‍റും കു​ടി​ശി​ക​യാ​യി ദ​ളി​ത് ക്രൈ​സ്ത​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട​തും പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന​തു​മാ​യ സൈ​ക്കി​ൾ, ലാ​പ്പ്ടോ​പ്പ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ഇ​തു​വ​രെ​യും ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്ക് ന​ൽ​കി​യി​ല്ല. ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ കു​ടി​ശി​ക​യാ​യ വാ​യ്പ​ക​ൾ പ​ട്ടി​ക​ജാ​തി​ക്കാ​രു​ടേ​തു​പോ​ലെ (ഒ​രു ല​ക്ഷം രൂ​പ വ​രെ) എ​ഴു​തി​ത്ത​ള്ളി​യി​ട്ടി​ല്ല. ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സി​ഡി​സി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​സ്.​ജെ. സാം​സ​ണ്‍, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​ജെ.​ജോ​ർ​ജ്, ട്ര​ഷ​റ​ർ, അ​ഡ്വ. ഡ​ബ്ല്യു. ആ​ർ.​പ്ര​സാ​ദ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.