അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ യാ​ത്ര​യാ​ക്കി നേ​മം പോ​ലീ​സ്
Tuesday, June 2, 2020 11:36 PM IST
നേ​മം : ലോ​ക്ക്ഡൗ​ണ്‍ പെ​ട്ടു​പോ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ യാ​ത്ര​യാ​ക്കി നേ​മം പോ​ലീ​സ്. നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങാ​നാ​കാ​തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന 137പേ​ര​ാ​ണ് നേ​മം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ട​പെ​ട​ലോ​ടെയാത്രയായത്. നേ​മ​ത്ത് നി​ന്നും അ​ഞ്ച് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​യിട്ടാണ് തൊ ഴി ലാളികൽ ത​ന്പാ​നൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലേ​ക്ക് പോ​യ​ത്.
ഇ​ന്ന​ലെ യാ​ത്ര തി​രി​ച്ച എ​ല്ലാ​വ​രും ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് നേ​മം പോ​ലീ​സ് പി​ആ​ർ​ഒ മ​തി​മാ​ൻ പ​റ​ഞ്ഞു. നേ​മം ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു എ​ൽ.​എ​സ്. നാ​യ​ർ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കേ​ശ​വ​ൻ, മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. ക​ര​മ​ന സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്നും എ​ട്ടു പേ​രെ ജാ​ർ​ഖ​ണ്ഡി​ലേ​ക്കും 20പേ​രെ ബം​ഗാ​ളി​ലേ​ക്കു​മു​ള്ള ട്രെയി​നു​ക​ളി​ൽ ക​യ​റ്റി​അ​യ​ച്ചു. ലോ​ക്ക്ഡൗ​ണ്‍​കാ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ര​വ​ധി അ​പേ​ക്ഷ​ക​ളാ​ണ് നാ​ട്ടി​ലേ​ക്ക് തി​രി​ക്കാ​ൻ കി​ട്ടി​യ​ത്.