ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ത്തി​ലെ ല​ഭ്യ​ത​ക്കു​റ​വ്: ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ൾ താ​ളം തെ​റ്റി
Monday, June 1, 2020 11:19 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ത്തി​ലെ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ചി​ല സ്കൂ​ളു​ക​ളി​ലെ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള ത​ത്സ​മ​യ സം​വാ​ദ പ​രി​പാ​ടി​ക്ക് ആ​ദ്യ​ദി​ന​ത്തി​ല്‍ ത​ന്നെ ക​ല്ലു​ക​ടി.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ക​ഴി​യേ​ണ്ട ഇ​പ്പോ​ഴ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മൂ​ഹി​ക ഏ​കാ​ന്ത​ത സൃ​ഷ്ടി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ മാ​ത്ര​മാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കു​ള്ള പോം​വ​ഴി. ചി​ല വി​ദ്യാ​ല​യ​ങ്ങ​ള്‍ നേ​ര​ത്തെ ത​ന്നെ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.
ര​ക്ഷി​താ​ക്ക​ളു​ടെ മൊ​ബൈ​ലു​ക​ളി​ലേ​യ്ക്ക് വാ​ട്സ് അ​പ്പി​ലൂ​ടെ ഓ​രോ പാ​ഠ​ങ്ങ​ളു​ടെ​യും നോ​ട്ടു​ക​ള്‍ അ​യ​ച്ചു​കൊ​ടു​ത്തും ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ആ ​പാ​ഠ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തി​യു​മാ​ണ് ചി​ല വി​ദ്യാ​ല​യ​ങ്ങ​ള്‍ ആ​ശ്വാ​സം ക​ണ്ടെ​ത്തി​യ​ത്.
ഓ​ണ്‍​ലൈ​ന്‍ ഉ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​ന​മാ​യ ഇ​ന്ന​ലെ ചി​ല വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ​ര​സ്പ​രം സം​വ​ദി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ആ​പ് ക്ര​മീ​ക​രി​ച്ച് ജോ​യി​ന്‍ മീ​റ്റിം​ഗ് ഒ​രു​ക്കി.
ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ സേ​വ​ന ല​ഭ്യ​ത പ​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ചു. അ​തോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ളി​ല്‍ പ​ല​ര്‍​ക്കും നി​ര​വ​ധി ആ​ശ​ങ്ക​ക​ളു​മു​ണ്ട്. ശ​രി​യാ​യ ആ​ശ​യ​വി​നി​മ​യ സാ​ധ്യ​ത​യ്ക്ക് ആ​ക്കം കൂ​ട്ടു​ന്പോ​ള്‍ അ​നു​ബ​ന്ധ​മാ​യി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നി​ട​യി​ല്ലേ എ​ന്ന് ചി​ല​ര്‍ ചേ​ദി​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ലൊ​രു അ​ധ്യാ​പ​ന രീ​തി ഇ​തു​വ​രെ പ​രീ​ക്ഷി​ക്കാ​ത്ത​വ​രാ​ണ് പ​ല​രും. അ​വ​ര്‍ മു​ന്പ് വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്ന​പ്പോ​ഴും അ​ങ്ങ​നെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ണ്ടാ​വി​ല്ല. സ​ര്‍​വ​ക​ലാ​ശാ​ല ത​ല​ത്തി​ലെ മു​തി​ര്‍​ന്ന കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് എ​ന്ന​ത് ഒ​രു​പ​ക്ഷെ പൊ​രു​ത്ത​പ്പെ​ടാ​നാ​യേ​ക്കാം. പ​ക്ഷെ, സ്കൂ​ള്‍ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഇ​തെ​ത്ര​ത്തോ​ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വു​മെ​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്നും ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.