യു​വാ​ക്ക​ളെ വെ​ടി​വ​ച്ച കേ​സ്: തോ​ക്കി​ന് പ്ര​ഹ​ര​ശേ​ഷി​യി​ല്ല
Monday, June 1, 2020 11:19 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ന​ഗ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഗേ​റ്റ് മു​ക്കി​ൽ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് യു​വാ​ക്ക​ൾ​ക്ക് നേ​രെ വെ​ടി​വ​ച്ച സം​ഭ​വ​ത്തി​ൽ തോ​ക്കി​ന് പ്ര​ഹ​ര​ശേ​ഷി​യി​ല്ലെ​ന്ന് ഫോ​റ​ൻ​സി​ക് നി​ഗ​മ​നം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 6.30നാ​ണ് ഉ​ദ​യ​കു​മാ​ർ, മ​നീ​ഷ് എ​ന്നീ യു​വാ​ക്ക​ൾ​ക്ക് നേ​രെ ഇ​ള​മ്പ​യി​ൽ എ​സ്റ്റേ​റ്റി​ൽ അ​ർ​ജുൻ (32) എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് ര​ണ്ട് ത​വ​ണ വെ​ടി ഉ​തി​ർ​ത്ത​ത്.
സം​ഭ​വ​ത്തി​ൽ ന​ഗ​രൂ​ർ പോ​ലീ​സ് അ​ർ​ജുനെ​യും തോ​ക്കും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ർ​ജു​ന്‍റെ പി​താ​വ് വി​ജ​യ​കു​മാ​റി​ന് മൂ​ന്നു തോ​ക്കു​ക​ൾ​ക്കു​ള്ള ലൈ​സ​ൻ​സ് ഉ​ണ്ട്. എ​യ​ർ​ഗ​ൺ ആ​ണോ മ​റ്റ് തോ​ക്കു​ക​ളി​ൽ നി​ന്നാ​ണോ വെ​ടി ഉ​തി​ർ​ത്ത​ത് എ​ന്ന പ​രി​ശോ​ധ​ന​ക്കാ​യി ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി. വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ 22 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള എ​യ​ർ​ഗ​ണിൽ ​നി​ന്നാ​ണ് വെ​ടി ഉ​തി​ർ​ത്ത​തെന്നും ഇ​തി​ൽ ഉ​ണ്ട ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി എ​സ് ഐ ​സ​ഹി​ൽ അ​റി​യി​ച്ചു.
അ​തേ​സ​മ​യം ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ർ​ജു​നും കു​ടും​ബ​ത്തി​നു​മെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​തി​ന​ഞ്ച് ഏ​ക്ക​റോ​ളം ഭൂ​മി കാ​ട് ക​യ​റി​യ നി​ല​യി​ലാ​ണ്.നൂ​റു​ക​ണ​ക്കി​ന് കാ​ട്ടു​പ​ന്നി​ക​ളാ​ണ് ഈ ​പു​ര​യി​ട​ത്തി​ൽ ഉ​ള്ള​ത്. രാ​ത്രി​യി​ൽ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്ന് ഭ​ക്ഷി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പ്ര​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ നേ​ര​ത്തെ​യും പ​ല​രെ​യും തോ​ക്ക് ചൂ​ണ്ടി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. വേ​ന​ൽ​കാ​ല​ത്ത് തോ​പ്പി​ൽ ക​ട​വി​ൽ കു​ളി​ക്കാ​ൻ പോ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് നേ​രെ​യും പ്ര​തി​യും കു​ടും​ബ​വും ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. കു​ടും​ബ​ത്തി​നു​ള്ള മൂ​ന്ന് തോ​ക്കു​ക​ളു​ടെ​യും ലൈ​സ​ൻ​സ് അ​ടി​യ​ന്ത​ര​മാ​യി റ​ദ് ചെ​യ്ത് തോ​ക്ക് ക​ണ്ടു​കെ​ട്ട​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.