ക​ഞ്ചാ​വ് മാ​ഫി​യാ​യു​ടെ ആ​ക്ര​മ​ണം : അ​ഞ്ചു​പേ​ർ​ക്ക് വെ​ട്ടേ​റ്റു
Monday, June 1, 2020 12:03 AM IST
വെ​ഞ്ഞാ​റ​മൂ​ട് : മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വെ​ഞ്ഞാ​റ​മൂ​ട് മാ​രി​യം വെ​ട്ടു വി​ള​യി​ൽ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം.​ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ൽ ക​ഞ്ചാ​വ് മാ​ഫി​യ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ. സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ള​ട​ക്കം അ​ഞ്ചു പേ​ർ​ക്ക് വെ​ട്ടേ​റ്റു.​ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ വെ​ട്ടു​വി​ള​വീ​ട്ടി​ൽ ലീ​ല (44), വെ​ട്ടു​വി​ള വീ​ട്ടി​ൽ മ​നീ​ഷ് (32), വെ​ട്ടു​വി​ള മൂ​ക്കം​പാ​ല​വി​ള​വീ​ട്ടി​ൽ ശ​ര​ത്ച​ന്ദ്ര​ൻ (35), മാ​രി​യ​ത്തു വീ​ട്ടി​ൽ സു​നി​ൽ (38), മാ​രി​യ​ത് വീ​ട്ടി​ൽ സു​രേ​ഷ് (35) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.
ശ​രീ​ര​മാ​സ​ക​ലം വെ​ട്ടേ​റ്റ ശ​ര​ത്ച​ന്ദ്ര​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും​മ​റ്റു​ള്ള​വ​ർ ക​ന്യാ​കു​ള​ങ്ങ​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. വെ​ട്ടു​വി​ള സ്വ​ദേ​ശി​ക​ളാ​യ ഷൈ​ൻ, വി​ഷ്ണു, ഷാ​രു, ശ്യാം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ യു​ന്നു.
ക​ഞ്ചാ​വ് വി​ൽ​പ്പ​ന എ​തി​ർ​ത്തു സം​സാ​രി​ച്ച ലീ​ല​യെ കു​ളി​ക്ക​ട​വി​ൽ പി​ന്നാ​ലെ എ​ത്തി​യ സം​ഘം വെ​ട്ടി വീ​ഴ്ത്തി. തു​ട​ർ​ന്ന് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു സം​ഘം ക​ട​ന്നു​പോ​യി. വൈ​കു​ന്നേ​ര​ത്തോ​ടെ മ​ട​ങ്ങി​യെ​ത്തി​യ അ​ക്ര​മി സം​ഘ​ത്തെ നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യും മ​ങ്ങാ​ട്ട് മൂ​ല​യി​ൽ നി​ന്നു​മെ​ത്തി​യ ഇ​രു​പ​തോ​ളം പേ​രും ചേ​ർ​ന്നാ​ണ് രാ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
രാ​ത്രി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് നാ​ല് പേ​ർ​ക്ക് കൂ​ടി വെ​ട്ടേ​റ്റ​ത്. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും കൈ​യേ​റ്റം ചെ​യ്തും വീ​ട്ടി​ലെ വ​സ്തു​ക്ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷ​മാ​ണു സം​ഘം മ​ട​ങ്ങി​യ​തെ​ന്നു കോ​ള​നി​ക്കാ​ർ പ​റ​ഞ്ഞു. രാ​വി​ലെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ങ്കി​ലും പോ​ലീ​സ് ഇ​ട​പെ​ട്ടി​രു​ന്നി​ല്ല. ഈ ​സം​ഘം വെ​ഞ്ഞാ​റ​മൂ​ട് മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ​വ​രാ​ണ്.