കോ​വി​ഡ്-19: അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് പോ​കു​ന്ന ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ടീ​മി​നു​ള്ള​ത് റെ​യി​ന്‍​കോ​ട്ട്
Monday, June 1, 2020 12:02 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച ഇ​ട​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് പോ​കു​ന്നഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ടീ​മി​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്ന് പ​രാ​തി. പോ​ര്‍​ട്ട​ബി​ള്‍ സ്പ്രെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ ധ​രി​ക്കു​ന്ന​ത് റെ​യി​ന്‍​കോ​ട്ട്.
ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പി​പി​ഇ കി​റ്റ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും ന​ല്‍​കു​ന്പോ​ഴാ​ണ് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ സേ​വ​ന​സ​ന്ന​ദ്ധ​രാ​കു​ന്ന ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​വ​ഗ​ണ​ന നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്.
ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടാ​ല്‍ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യാ​ലു​ട​ന്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ടീ​മി​നെ​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ണു​ന​ശീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി വി​ളി​ക്കു​ന്ന​ത്. മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വ​മു​ള്ള​തി​നാ​ല്‍ പ​രി​ഭ്ര​മ​വും ആ​ശ​ങ്ക​യു​മൊ​ക്കെ​യു​ണ്ടാ​കു​മെ​ങ്കി​ലും അ​തൊ​ക്കെ മാ​റ്റി​വ​ച്ചാ​ണ് പ​ല​രും അ​ണു​വി​മു​ക്തീ​ക​ര​ണ​ത്തി​ന് സ​ന്ന​ദ്ധ​രാ​കു​ന്ന​ത്. ഏ​തെ​ങ്കി​ലു​മൊ​രു ടീ​മം​ഗ​ത്തി​ന് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചാ​ല്‍ ആ ​സ്റ്റേ​ഷ​ന്‍ മൊ​ത്ത​മാ​യി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​യേ​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ല്‍​കു​ന്ന പി​പി​ഇ കി​റ്റു​ക​ള്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റു​ക​ള്‍​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.