ലോ​ക്ക്ഡൗ​ൺ ലം​ഘ​നം: 93 പേ​ർ​ക്കെ​തി​രെ കേ​സ്
Monday, June 1, 2020 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ദി​ന​മാ​യ ഇ​ന്ന​ലെ ത​ല​സ്ഥാ​ന​ത്ത് വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 93 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു.
അ​നാ​വ​ശ്യ​യാ​ത്ര ന​ട​ത്തി​യ 60 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. മാ​സ്ക്ക് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത 213 പേ​ര്‍​ക്കെ​തി​രെ കേ​സെ എ​ടു​ത്തു. വി​ദേ​ശ​ത്ത് നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും ത​ല​സ്ഥാ​ന​ത്ത് എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണം പോ​ലീ​സ് ശ​ക്ത​മാ​ക്കി.
എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ഇ​ന്ന​ലെ 93 പേ​ർ​ക്കെ​തി​രെ കേ​സു​ക​ൾ എ​ടു​ത്ത​തി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ടു​ത്ത​ത് ത​മ്പാ​നൂ​ർ, പൂ​ജ​പ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. 60 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 44 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും അ​ഞ്ച് ഒാ​ട്ടോ​റി​ക്ഷ​ക​ളും 11 കാ​റു​ക​ളും പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍​പ്പെ​ടു​ന്നു.
എ​സ്എ​ച്ച്ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​മൈ​ത്രി സി​ആ​ർ​ഒ​മാ​രും, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ ദി​വ​സേ​ന അ​വ​ർ വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ബി​സേ​ഫ് എ​ന്ന മൊ​ബൈ​ല്‍ ആ​പും, കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ​സേ​തു ആ​പും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന​റി​യാ​നാ​ണ് ബി​സേ​ഫ് ആ​പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.
ഈ ​ആ​പി​ലൂ​ടെ​യും പോ​ലീ​സി​ന്‍റെ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യി​ലു​മാ​യി ത​ല​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഏ​ഴു പേ​ര്‍​ക്കെ​തി​രെ​യാ​ണ് ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന എ​ല്ലാ​വ​രും സു​ര​ക്ഷാ ആ​പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണെ​ന്നും ഇ​തു​വ​രെ​യും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ത്ത​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കേ​ണ്ട​താ​ണ്. പൊ​തു​യി​ട​ങ്ങ​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും കൃ​ത്യ​മാ​യി സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്ക​ണം.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സൂ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ ക​യ​ര്‍ കെ​ട്ടു​ക​യോ, കൂ​ടു​ത​ല്‍ കൗ​ണ്ട​റു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യോ, ടോ​ക്ക​ണ്‍ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ക​യോ ചെ​യ്യേ​ണ്ട​ത് ക​ട​യു​ട​മ​യു​ടെ ബാ​ധ്യ​ത​യാ​ണ്.
സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും വി​ല​ക്ക് ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.