പോ​ലീ​സു​കാ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്
Saturday, May 30, 2020 11:34 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സു​കാ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. റി​മാ​ൻ​ഡ് പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ​തി​നാ​റ് പോ​ലി​സു​കാ​ർ​ക്ക് ന​ട​ത്തി​യ സ്ര​വ​പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

ക​ഴി​ഞ്ഞ 22 ന് ​വെ​ഞ്ഞാ​റ​മൂ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​ബ്കാ​രി കേ​സി​ൽ പി​ടി​കൂ​ടി​യ റി​മാ​ൻ​ഡ് പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​വു​ക​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​വു​ക​യു​മാ​യി​രു​ന്നു.