തീ​ർ​ഥാ​ട​ന ടൂ​റി​സം​പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​ത് വ​ഞ്ച​ന: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Saturday, May 30, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ദേ​ശി ദ​ർ​ശ​ൻ പ​ദ്ധ​തി​യി​ൽ അ​നു​മ​തി ന​ൽ​കി​യ ശി​വ​ഗി​രി തീ​ർ​ഥാ​ട​ന ടൂ​റി​സം പ​ദ്ധ​തി​യും 133 ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​പ്പാ​ക്കാ​നാ​യി ര​ണ്ടാ​മ​ത് പ്ര​ഖ്യാ​പി​ച്ച 85.22 കോ​ടി രൂ​പ​യു​ടെ തീ​ർ​ഥാ​ട​ക പ​ദ്ധ​തി​യും ഉ​പേ​ക്ഷി​ച്ച​ത് കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ൾ ശ്രീ​നാ​രാ​യ​ണ​ഗു​രു പ്ര​തി​ഷ്ഠ ന​ട​ത്തി​യ അ​രു​വി​പ്പു​റം ക്ഷേ​ത്രം, സ​മാ​ധി സ്ഥാ​ന​മാ​യ ശി​വ​ഗി​രി, ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം മ​റ്റ് ക്ഷേ​ത്ര​ങ്ങ​ൾ, ആ​ശാ​ൻ സ്മാ​ര​കം തു​ട​ങ്ങി​യ​വ​യെ ഉ​ൾ​പ്പെ​ടു​ത്തി 118 കോ​ടി രൂ​പ​യു​ടെ തീ​ർ​ഥാ​ട​ന സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി ത​യാ​റാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​രി​നു ന​ൽ​കി​യി​രു​ന്നു.ഇ​തി​നി​ട​യി​ൽ 118 കോ​ടി രൂ​പ​യു​ടെ മ​റ്റൊ​രു പ​ദ്ധ​തി​രൂ​പ രേ​ഖ ശി​വ​ഗി​രി മ​ഠം നേ​രി​ട്ട് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി. ഇ​ത് വെ​ട്ടി​ചു​രു​ക്കി 69.47 കോ​ടി​രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന​ത്തെ ഒ​ഴി​വാ​ക്കി ഐ​ടി​ഡി​സി​യെ​യാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് ഏ​ൽ​പ്പി​ച്ച​ത്. അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ടൂ​റി​സം മ​ന്ത്രി​യാ​യി​രി​ക്കേ വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ 133 ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ 85.22 കോ​ടി രൂ​പ​യു​ടെ തീ​ർ​ഥാ​ട​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.സ​ർ​ക്കാ​രി​ൽ നി​ന്ന് പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി തു​ക ല​ഭി​ക്കാ​ൻ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് പ​ദ്ധ​തി റ​ദ്ദാ​ക്കി​യ​ത്. ര​ണ്ട് പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത​യ്ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.