ന​ഗ​ര​തീ​ര​വും ശം​ഖും​മു​ഖം ബീ​ച്ചും സം​ര​ക്ഷി​ക്കാ​ൻ മു​ൻ കൗ​ണ്‍​സി​ല​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി
Saturday, May 30, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ത​ക​ർ​ച്ച നേ​രി​ടു​ന്ന ന​ഗ​ര​തീ​ര​വും ശം​ഖും​മു​ഖം ബീ​ച്ചും എ​യ​ർ​പോ​ർ​ട്ട് റോ​ഡും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ൻ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശം​ഖു​മു​ഖ​ത്ത് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.

ത​ക​ർ​ന്നു കി​ട​ക്കു​ന്ന ശം​ഖു​മു​ഖം റോ​ഡ് ന​ന്നാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ്ഥി​തി​യി​ൽ ക​ട​ലേ​റ്റം തു​ട​ർ​ന്നാ​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് ക​ട​ൽ​ക​ട​ന്നെ​ത്തും.

ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​താ​ണ്. ടൂ​റി​സ​ത്തി​നാ​യി സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്നു. ശം​ഖു​മു​ഖ​ത്തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് പ​ണം മു​ട​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. പ​ക്ഷേ പി​ണ​റാ​യി സ​ർ​ക്കാ​ർ നാ​ലു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ഒ​ന്നും ചെ​യ്തി​ല്ല. ജി​ല്ല​യി​ലെ തീ​ര​ദേ​ശ​ത്തോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വ​ലി​യ​തു​റ മു​ത​ലു​ള്ള വീ​ടു​ക​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ത​ക​രാ​വു​ന്ന സ്ഥി​തി​യി​ലാ​ണെ​ന്നും ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മി​തി ചെ​യ​ർ​മാ​ൻ ലെ​ഡ്ഗ​ർ ബാ​വ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സേ​വ്യ​ർ ലോ​പ്പ​സ്, ലെ​ഡ്ഗ​ർ ബാ​വ, ടോ​ണി ഒ​ളി​വ​ർ, ബ​റോ​മ പാ​ട്രി​ക്, ആ​ർ.​വി. ജോ​ളി എ​ന്നി​വ​രാ​ണ് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി​യ​ത്. കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷീ​ബാ പാ​ട്രി​ക്, പീ​റ്റ​ർ സോ​ള​മ​ൻ, ലി​ല്ലീ​സ് മേ​രി രാ​ജ, പാ​ട്രി​ക് പെ​രേ​ര, സ​ണ്ണി പീ​റ്റ​ർ, തോ​മ​സ് പെ​രേ​ര, സെ​റാ​ഫീ​ൻ, ഫ്ര​ഡി, മെ​ഡോ​ണ മാ​ർ​ട്ടി​ൻ, പാ​ട്രി​ക് മൈ​ക്കി​ൾ, കി​ര​ണ്‍ ഡേ​വി​ഡ്, ബേ​ബി മൊ​റാ​യി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.