അ​രു​വി​ക്ക​ര​ ഡാം ഏ​തു​നി​മി​ഷ​വും തു​റ​ക്കാ​നു​ള്ള അ​നു​മ​തി​യു​മാ​യി ജ​ല​അ​ഥോ​റി​റ്റി
Saturday, May 30, 2020 11:34 PM IST
നെ​ടു​മ​ങ്ങാ​ട് : മു​ന്ന​റി​യി​പ്പു​ക​ളി​ല്ലാ​തെ അ​രു​വി​ക്ക​ര ഡാം ​തു​റ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ജ​ല​അ​ഥോ​റി​റ്റി. കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​നു​ള്ള ത​ട​യ​ണ മാ​ത്ര​മാ​ണ് അ​രു​വി​ക്ക​ര ഡാ​മെ​ന്നും അ​തി​നാ​ല്‍ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാം ​തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ട് ജ​ല​അ​ഥോ​റി​റ്റി ഉ​ത്ത​ര​വാ​യി. കാ​ല​വ​ര്‍​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ദു​ര​ന്ത​നി​വാ​ര​ണ​അ​ഥോ​റി​റ്റി ത​യാ​റാ​ക്കി​യ ഓ​റ​ഞ്ച്പു​സ്ത​ക​ത്തി​ല്‍ അ​രു​വി​ക്ക​ര​ഡാ​മി​നെ ചെ​റി​യ അ​ണ​ക്കെ​ട്ടി​ന്‍റെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഈ ​മാ​റ്റം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ള​യ​മു​ന്നൊ​രു​ക്ക​ത്തി​നാ​യി സം​സ്ഥാ​ന​ത്തെ 16ഡാ​മു​ക​ളി​ല്‍ സാ​റ്റ് ലൈറ്റ് ഫോ​ണ്‍ സ​ജ്ജ​മാ​ക്കി​യ​പ്പോ​ള്‍ അ​രു​വി​ക്ക​ര​യെ ഒ​ഴി​വാ​ക്കി. പ്ര​ള​യ​കാ​ല​ത്ത് ഫ​ല​വ​ത്താ​യ ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് ബി​എ​സ്എ​ന്‍​എ​ല്ലു​മാ​യി സ​ഹ​ക​രി​ച്ച് 16ഡാ​മു​ക​ളി​ല്‍ സാ​റ്റ് ലൈറ്റ് ഫോ​ണു​ക​ള്‍ ജ​ല​വി​ഭ​വ​വ​കു​പ്പ് ത​യാ​റാ​ക്കി​യ​ത്. ജി​ല്ല​യി​ല്‍ നെ​യ്യാ​ര്‍​ഡാ​മി​ല്‍ മാ​ത്ര​മാ​ണ് ഇ​ത്ത​രം ഫോ​ണ്‍ സ്ഥാ​പി​ച്ച​ത്. അ​രു​വി​ക്ക​ര​യേ​യും പേ​പ്പാ​റ​യേ​യും ഇ​തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി.

ഈ​മാ​സം പു​റ​ത്തി​റ​ക്കി​യ ഓ​റ​ഞ്ചു​പു​സ്ത​ക​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ മൂ​ഴി​യാ​ര്‍, ഇ​ടു​ക്കി​യി​ലെ ക​ല്ലാ​ര്‍​കു​ട്ടി, ലോ​വ​ര്‍​പെ​രി​യാ​ര്‍ എ​ന്നി​വ​യെ​ല്ലാം ത​ട​യ​ണ​യു​ടെ പ​ട്ടി​ക​യി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചെ​റി​യ​അ​ണ​ക്കെ​ട്ടി​ല്‍ പ്ര​തി​പാ​ദി​ക്കു​ന്ന ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളി​ല്‍ മു​ന്‍​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​ക്കൊ​ണ്ട് ഷ​ട്ട​ര്‍ തു​റ​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​ത്ത​രം അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ മ​ഴ​ക്കാ​ല​ത്തോ, അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ലോ ക്ര​മാ​തീ​ത​മാ​യി ജ​ല​നി​ര​പ്പു​യ​ര്‍​ന്നാ​ല്‍ ഷ​ട്ട​റു​ക​ള്‍ പെ​ട്ടെ​ന്നു​യ​ര്‍​ത്തി വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ​അ​ഥോ​റി​റ്റി ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

വ​ലി​യ​ഡാ​മു​ക​ളി​ല്‍ മാ​ത്ര​മേ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തി​ന് 36മ​ണി​ക്കൂ​ര്‍ മു​ന്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കേ​ണ്ട​തു​ള്ളു. എ​ന്നാ​ല്‍ അ​രു​വി​ക്ക​ര​ഡാം ജ​ല​അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ലെ ത​ട​യ​ണ​മാ​ത്ര​മാ​ണ്. ക​ര​മ​ന​യാ​റി​ന് കു​റു​കേ​യാ​ണ് അ​രു​വി​ക്ക​ര കു​ടി​വെ​ള്ള വി​ത​ര​ണ​പ​ദ്ധ​തി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ക​ര​മ​ന​യാ​റി​ലെ ജ​ല​വി​താ​നം നി​യ​ന്ത്രി​ക്കു​ന്ന പേ​പ്പാ​റ​ഡാ​മി​ലെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ് അ​രു​വി​ക്ക​ര​യി​ലേ​യും ഷ​ട്ട​റു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​നി മു​ത​ല്‍ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ വ​ലു​തും ചെ​റു​തു​മാ​യ അ​രു​വി​ക​ള്‍, തോ​ടു​ക​ള്‍, വാ​മ​ന​പു​രം​ആ​റ്, കി​ള്ളി​യാ​റി​ന്‍റെ കൈ​വ​ഴി​ക​ള്‍ എ​ന്നി​വ​യി​ലെ ജ​ല​വി​താ​നം ഉ​യ​രു​ന്ന​തി​ന​നു​സ​രി​ച്ച് അ​രു​വി​ക്ക​ര​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി പ​റ​യു​ന്നു. ഇ​തി​നു മു​ന്‍​കൂ​ട്ടി അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ല. 46.6മീ​റ്റ​റാ​ണ് അ​രു​വി​ക്ക​ര​അ​ണ​യു​ടെ സം​ഭ​ര​ണ​ശേ​ഷി. ഇ​ത്ര​യും വെ​ള്ളം ഡാ​മി​ല്‍ ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞാ​ല്‍ ഷ​ട്ട​ര്‍ ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ അ​ത് ഡാ​മി​ന്‍റെ ബ​ല​ക്ഷ​യ​ത്തി​നും ഷ​ട്ട​റി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കും കാ​ര​ണ​മാ​കു​മെ​ന്ന് വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​രു​വി​ക്ക​ര​ഡാം വ​ര്‍​ഷ​ങ്ങ​ളാ​യി തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ണ്‍​ട്രോ​ള്‍​റൂം ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തെ വി​വ​ര​മ​റി​യി​ക്കാ​റു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ മാ​റ്റം​വ​ന്നി​ല്ല. ഡാം ​മി​ക്ക​പ്പോ​ഴും തു​റ​ക്കേ​ണ്ടി​വ​രു​ന്ന​ത് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ്.

ക​ര​മ​ന​യാ​റി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ക​ന​ത്ത​മ​ഴ​യും കു​ത്തൊ​ഴു​ക്കും ഉ​ണ്ടാ​കു​മ്പോ​ള്‍ പെ​ട്ടെ​ന്നാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​ന്‍​പ് മു​ന്ന​റി​യി​പ്പു ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ല.