ക​രിം​കു​ള​ത്തെ കോ​വി​ഡ് ബാ​ധി​ത​ൻ എ​ത്തി​യ കാ​ർ​ ക​ണ്ടെ​ത്താ​നാ​യി​ല്ല
Saturday, May 30, 2020 11:34 PM IST
വി​ഴി​ഞ്ഞം: ക​രിം​കു​ള​ത്തെ കോ​വി​ഡ് ബാ​ധി​ത​ൻ​വീ​ട്ടി​ൽ എ​ത്തി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പോ​ലീ​സ് ഏ​ർ​പ്പാ​ടാ​ക്കി​യ ടാ​ക്സി കാ​റി​ൽ എ​ന്ന് അ​ധി​കൃ​ത​ർ. ഒ​ന്ന​ര​യാ​ഴ്ച​യാ​യി ഓ​ട്ടം പോ​കു​ന്ന കാ​റി​നെ​യോ ഡ്രൈ​വ​റേ​യോ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കാ​റി​ന്‍റെ ന​മ്പ​ർ റ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്രി​പെ​യ്ഡ് കൗ​ണ്ട​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്ത​തും അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ച്ചു.​

സി​സി​ടി​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​ന​ത്തെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചു. രോ​ഗ​ബാ​ധി​ത​നു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​യാ​ളാ​ണ് കാ​ർ ഡ്രൈ​വ​ർ. നി​ര​ന്ത​രം ഓ​ട്ടം പോ​കു​ന്ന ഇ​യാ​ൾ മ​റ്റ് നി​ര​വ​ധി പേ​രു​മാ​യി ഇ​ട​പ​ഴ​കി​യി​രി​ക്കാ​മെ​ന്ന ആ​ശ​ങ്ക​യും അ​ധി​കൃ​ത​ർ​ക്കു​ണ്ട്.

യു​വാ​വി​ന്‍റെ ഫോ​ൺ ന​മ്പ​റും അ​ഡ്ര​സും ഓ​ട്ടം വ​ന്ന ദി​വ​സം ത​ന്നെ ശേ​ഖ​രി​ച്ച ഡ്രൈ​വ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വാ​ർ​ത്ത​ക​ൾ വ​ന്നി​ട്ടും അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ത്ത​തും ത​ല​വേ​ദ​ന​യാ​യി.​ഇ​തി​നി​ട​യി​ൽ കോ​വി​ഡ് ബാ​ധി​ത​ന്‍റെ​വീ​ട്ടി​ലു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കു​ട്ടി​ക്ക് ജ​ല​ദോ​ഷ​വും തൊ​ണ്ട​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കി​ട​പ്പു രോ​ഗി ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ് പേ​രെ മാ​റ്റി​യ​ത്.​കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി ഇ​വ​രി​ൽ നി​ന്ന് സ്ര​വം ശേ​ഖ​രി​ച്ച് ലാ​ബി​ലേ​ക്ക് അ​യ​ച്ചു.

യു​വാ​വി​ന് രോ​ഗം സ്ഥി​രി​ക​രി​ക്കു​ന്ന​തി​ന് മു​ൻ​പ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​രി​ൽ ചി​ല​ർ നാ​ട്ടു​കാ​രു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ഏ​റെ ജ​ന​സാ​ന്ദ്ര​ത​യു​ള്ള തീ​ര​ദേ​ശ​ത്ത് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ അ​ധി​കൃ​ത​രു​ടെ ആ​ശ​ങ്ക​യും വ​ർ​ദ്ധി​ച്ചു.