ത​മി​ഴ്നാ​ടി​ന്‍റെ അ​വ​ഗ​ണ​ന തു​ട​രു​ന്നു; ഇ​ന്ന​ലെ കു​ടു​ങ്ങി​യ​ത് 37 പേ​ർ
Friday, May 29, 2020 11:28 PM IST
പാ​റ​ശാ​ല: സ്വ​ന്തം ജ​ന​ങ്ങ​ളെ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ക​ട​ത്തു​ന്ന​തി​ലു​ള്ള ത​മി​ഴ്നാ​ടി​ന്‍റെ അ​വ​ഗ​ണ​ന തു​ട​രു​ന്നു. ഇ​ന്ന​ലെ​യും അ​തി​ർ​ത്തി​യി​ൽ 37 പേ​ർ കു​ടു​ങ്ങി. ട്രെ​യി​ൻ മാ​ർ​ഗം ഗു​ജ​റാ​ത്തി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ന്ന 37 പേ​രാ​ണ് ഇ​ന്ന​ലെ കു​ടു​ങ്ങി​യ​ത്. രാ​വി​ലെ എ​ത്തി​യ യാ​ത്ര​ക്കാ​ർ ഉ​ച്ച​യോ​ടു​കൂ​ടി​യാ​ണ് അ​തി​ർ​ത്തി​ക​ട​ന്ന​ത്.​
ഡ​ൽ​ഹി​യി​ൽ നി​ന്നും വ​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഇ​തേദു​ര​നു​ഭ​വ​മു​ണ്ടാ​യി​രു​ന്നു. സാ​ധാ​ര​ണ ത​മി​ഴ്നാ​ട്ടി​ലു​ള്ള​വ​രെ കൊ​ണ്ടു​പോ​കാ​നാ​യി വാ​ഹ​ന​വു​മാ​യി അ​ധി​കൃ​ത​ർ​എ​ത്താ​റാ​യി​രു​ന്നു പ​തി​വ്. ഇ​ന്ന​ലെ​യും ഇ​വ​രെ​കൊ​ണ്ടു​പോ​കാ​നാ​യി ആ​രും എ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് അ​തി​ർ​ത്തി​ക​ട​ത്തി​വി​ടാ​ൻ അ​ധി​കൃ​തർ തീ​രു​മാ​നി​ച്ച​ത​നു​സ​രി​ച്ചു ര​ണ്ടു കെ​എ​സ്ആ​ർ​ടി സി ​ബ​സു​ക​ളി​ലാ​യി 37 പേ​രെ​യും ക​ളി​യി​ക്കാ​വി​ള അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ചു .തു​ട​ർ​ന്ന് ത​മി​ഴ്നാ​ടു​ചെ​ക്ക്പോ​സ്റ്റ് ക​ട​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​രെ പാ​സി​ല്ല​ന്ന​കാ​ര​ണം പ​റ​ഞ്ഞു ചെ​ക്ക്പോ​സ്റ്റി​ൽ ത​ട​യു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്ന് വ​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​യെ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​സ​ഹാ​യ​രാ​യ യാ​ത്ര​ക്കാ​ർ തി​രി​യെ കേ​ര​ള ചെ​ക്പോ​സ്റ്റി​ൽ എ​ത്തി​യെ​ങ്കി​ലും​ത​മി​ഴ്നാ​ട്ടു​കാ​രാ​യ​തി​നാ​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ട് ചെ​ക്ക്പോ​സ്റ്റ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടി​ന് പ്ര​ശ​നം രൂ​ക​ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഉ​ന്ന​ത അ​ധി​കൃ​ത​ർ ഇ​ട​പെ​ടു​ക​യും തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ത്ര​ക്കാ​രെ ക​ട​ത്തി വി​ടു​ക​യു​മാ​യി​രു​ന്നു. ത​മി​ഴ് ജ​ന​ത​യോ​ട് ത​മി​ഴ്ന​ാട് സ​ർ​ക്കാ​ർ തു​ട​രു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.