കോ​വി​ഡ് ബാ​ധി​ത​ൻ നാ​ട്ടി​ലെ​ത്തി​: അ​ധി​കൃ​ത​ർ നെ​ട്ടോ​ട്ടത്തിൽ
Friday, May 29, 2020 11:28 PM IST
വി​ഴി​ഞ്ഞം: ക​രിം​കു​ള​ത്തെ കോ​വി​ഡ് ബാ​ധി​ത​നാ​യ യു​വാ​വ് നാ​ട്ടി​ലെ​ത്തി​യ​തെ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​രു​ടെ നെ​ട്ടോ​ട്ടം. കൃ​ത്യ​മാ​യ വി​വ​രം ന​ൽ​കാ​ൻ യു​വാ​വ് മ​ടി​ക്കു​ന്ന​ത് കാ​ര​ണം റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കാ​നും ക​ഴി​യു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
ഇ​ക്ക​ഴി​ഞ്ഞ 22 ന് ​ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ സ്പെ​ഷ​ൽ ട്രെ​യി​നി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്നി​റ​ങ്ങി​യ ഇ​രു​പ​തുകാ​ര​ൻ ക​രിം​കു​ള​ത്തെ വീ​ട്ടി​ൽ എ​ത്തി​യ വ​ഴി​തേ​ടി അ​ല​യു​ക​യാ​ണ് പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും. ഒ​രു ദി​വ​സം വീ​ട്ടി​ലെ മ​റ്റം​ഗ​ങ്ങ​ളോ​ട് ഇ​ട​പ​ഴ​കി​യ ഇ​യാ​ളെ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ 23 ന് ​ക​ണ്ടെ​ത്തു​മ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് പൂ​വാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ എ​ത്തി​യെ​ന്ന മ​റു​പ​ടി​യാ​യി​രു​ന്നു​ന​ൽ​കി​യ​ത്.​തു​ട​ർ​ന്ന് അ​മ്മാ​വ​നോ​ടൊ​പ്പം ബൈ​ക്കി​ലെ​ത്തി​യെ​ന്നും ത​ല​സ്ഥാ​ന​ത്ത് നി​ന്ന് ഓ​ട്ടോ​യി​ൽ വ​ന്ന​താ​യും കാ​റി​ൽ വ​ന്ന​താ​യും മാ​റി മാ​റി മൊ​ഴി ന​ൽ​കി​യ​ത് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് വ​ഴി​തെ​ളി​ച്ചു. വീ​ട്ടി​ൽ വ​ന്ന ശേ​ഷം നാ​ട്ടു​കാ​രു​മാ​യി ഇ​ട​പ​ഴ​കി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ട്രെ​യി​നി​ലും, റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ബ​സ് സ്റ്റാ​ൻ​ഡി​ലും, തു​ട​ർ​ന്ന് ഏ​ക​ദേ​ശം ഇ​രു​പ​ത്ത​ഞ്ചോ​ളം കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള യാ​ത്ര​ക്കി​ട​യി​ൽ ഇ​യാ​ൾ ആ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് അ​ധി​കൃ​ത​രെ​യും കു​ഴ​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നാ​കാ​നു​ള്ള ഇ​ന്‍റ​ർ​വ്യൂ​ന് പ​ങ്കെ​ടു​ക്കാ​നാ​ണ് മൂ​ന്ന് മാ​സം മു​ൻ​പ് യു​വാ​വ് ഡ​ൽ​ഹി​ക്ക് പു​റ​പ്പെ​ട്ട​ത്.​ഇ​ന്‍റ​ർ​വ്യൂ ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നി​രി​ക്കെ ലോ​ക് ഡൗ​ൺ​പ്ര​ഖ്യ​പി​ച്ചു.​തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ ഹോ​ട്ട് സ്പോ​ട്ട് മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​യ ഇ​യാ​ൾ 22 ന് ​നാ​ട്ടി​ലെ​ത്തി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​യെ​ങ്കി​ലും ക്വാ​റ​ന്‍റൈ​ൻ കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു​ണ്ടാ​യ പാ​ക​പ്പി​ഴ​യാ​ണ് വി​ന​യാ​യ​ത്.​പ​ത്തും, പ​തി​നൊ​ന്നും, പ​തി​മൂ​ന്നും വ​യ​സു​ള്ള മൂ​ന്ന് കു​ട്ടി​ക​ളും, മാ​താ​പി​താ​ക്ക​ളും, കി​ട​ക്ക​രോ​ഗി​യാ​യ വ​യോ​ധി​ക​യും മു​തി​ർ​ന്ന​വ​രാ​യ മ​റ്റ് ര​ണ്ടം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ അ​ട​ങ്ങു​ന്ന വീ​ട്ടി​ൽ ഇ​യാ​ൾ എ​ത്താ​ൻ കാ​ര​ണ​വും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കി​ട​പ്പു രോ​ഗി​യെ മാ​റ്റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​റ്റു​ള്ള​വ​രെ​യും വീ​ട്ടി​ൽ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ ആ​ക്കേ​ണ്ടി വ​ന്നു.​ഇ​തി​നു​പ​രി മ​റ്റ് അ​ൻ​പ​തോ​ളം പേ​ർ മേ​ഖ​ല​യി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.​കൂ​ടാ​തെ വി​ദേ​ശ​ത്ത് നി​ന്ന് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും മ​ക്ക​ളും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ഇ​ന്നെ​ത്തു​ന്നു​മു​ണ്ട്.​ഇ​തോ​ടെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ നി​രീ​ക്ഷ​ണം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മ​മാ​രം​ഭി​ച്ചു.