കെ​എ​സ്ആ​ര്‍​ടി​സി നെ​യ്യാ​റ്റി​ന്‍​ക​ര എ​ടി​ഒ പ​ള്ളി​ച്ച​ൽ സ​ജീ​വി​ന് ഇ​ന്ന് യാ​ത്ര​യ​യ​പ്പ്
Friday, May 29, 2020 11:28 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: മു​പ്പ​ത്തി​യെ​ട്ട് വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി കെ​എ​സ്ആ​ർ​ടി​സി നെ​യ്യാ​റ്റി​ന്‍​ക​ര എ​ടി​ഒ പ​ള്ളി​ച്ച​ൽ സ​ജീ​വ് വി​ര​മി​ക്കു​ന്നു. കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഡി​പ്പോ​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍​കും.
സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍, ഇ​ന്‍​സ്പെ​ക്ട​ര്‍, ചീ​ഫ് ഓ​ഫീ​സി​ലെ വി​ജി​ല​ൻ​സ് വി​ഭാ​ഗം ത​ല​വ​ൻ എ​ന്നി​ങ്ങ​നെ വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചു. പാ​ലാ, ച​ട​യ​മം​ഗ​ലം, കി​ളി​മാ​നൂ​ർ, വെ​ഞ്ഞാ​റ​മൂ​ട് എ​ന്നീ ഡി​പ്പോ​ക​ളി​ല്‍ എ​ടി​ഒ​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 2017 ഒ​ക്ടോ​ബ​റി​ലാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ല്‍ എ​ടി​ഒ​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ൽ ഡി​പ്പോ ന​വീ​ക​ര​ണം, വ​നി​താ വി​ശ്ര​മ​കേ​ന്ദ്രം, ഹ​രി​ത​കം പ​ദ്ധ​തി, ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​തി​വാ​ര ബോ​ധ​വ​ത്ക​ര​ണ തു​ട​ർ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ സ​ജീ​വി​ന്‍റെ സം​ഭാ​വ​ന​ക​ളാ​ണ്. എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യും കോ​ർ​ത്തി​ണ​ക്കി അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള ഉ​ള്‍​പ്പെ​ടെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ഡി​പ്പോ​യി​ലെ പ്ര​തി​ദി​ന ക​ള​ക്ഷ​ന്‍ എ​ട്ടു ല​ക്ഷ​ത്തി​ല്‍ നി​ന്നും 12 ല​ക്ഷ​ത്തി​ലേ​യ്ക്ക് ഉ​യ​ര്‍​ന്ന​തും സ​ജീ​വി​ന്‍റെ കാ​ല​ത്താ​ണ്. പ​മ്പ​യി​ലെ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ​ക്ക് സ​ദ്സേ​വ​ന രേ​ഖ​യ്ക്ക് അ​ര്‍​ഹ​നാ​യി​ട്ടു​ണ്ട്. റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ലെ​ന​ഴ്സ് ഷീ​ജ​യാ​ണ്ഭാ​ര്യ. മ​ക​ൾ രു​ക്മി​ണി. മ​രു​മ​ക​ൻ വി​ഘ്നേ​ഷ് (കൊ​ച്ചി​ൻ മെ​ട്രോ).