ക​ണ്ണു തു​റ​പ്പി​ക്ക​ൽ സ​മ​രം നടത്തി
Thursday, May 28, 2020 11:14 PM IST
നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​വാ​നും, ജീ​വ​ന​ക്കാ​രെ സാ​ല​റി ക​ട്ടി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​വാ​നും ലീ​വ് സ​റ​ണ്ട​ർ അ​നു​വ​ദി​ച്ച് കൊ​ടു​ക്കു​വാ​നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് എ​ൻജിഒ അ​സോ​സി​യേ​ഷ​ൻ നെ​ടു​മ​ങ്ങാ​ട് ബ്രാ​ഞ്ചി​ന് കീ​ഴി​ലു​ള്ള ക​ന്യാ​കു​ള​ങ്ങ​ര സിഎ​ച്ച്സി, ക​ര​കു​ളം, വെ​മ്പാ​യം, പ​ന​വൂ​ർ, ആനാ​ട് പിഎ​ച്ച്സി, പൂ​വ​ത്തൂ​ർ എ​ഫ്എ​ച്ച്സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ണ്ണു തു​റ​പ്പി​ക്ക​ൽ സ​മ​രം ന​ട​ത്തി. എ​ൻജിഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​കേ​ഷ് ക​മ​ൽ , വെ​ള്ള​റ​ട മു​ര​ളി, ഷം​നാ​ദ്, പി.​വി. ര​ഞ്ജു​നാ​ഥ് എ​ന്നി​വ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​കെ ച​ര​ൺ​സ് , നൗ​ഷാ​ദ്, അ​ർ​ഷാ​ദ് ഹു​സൈ​ൻ, ക​ട്ട​യ്ക്കോ​ട് രാ​ജേ​ഷ്, ബി​ജോ​യി മ​രു​തൂ​ർ, ജെ.​എ​സ്.ഷി​ജു , അ​ഭി​ലാ​ഷ്, സ​ജ​യ​ൻ, ശ്രീ​ജി​ത്ത്, ബേ​ബി, ദീ​പു, സു​മേ​ഷ് സേ​ന​ൻ, യു.​പി. വി​ഷ്ണു, വി​നോ​ദ്, അ​രു​ൺ , അ​നൂ​പ്, പ്രി​യ, ആ​ർ.​പി. വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.