സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ ഡ​യാ​ലി​സ​ിസു​മാ​യി ന​ഗ​ര​സ​ഭ
Wednesday, May 27, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക് പു​റ​മെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യാ​നു​ള്ള പ​ദ്ധ​തി ന​ഗ​ര​സ​ഭ ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്നു.
രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന തു​ക ന​ഗ​ര​സ​ഭ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ന​ൽ​കി​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
ഡ​യാ​ലി​സി​സ് തു​ട​ർ​ച്ച​യാ​യി ചെ​യ്യു​ന്ന​തി​ന് സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ​മൂ​ലം പ​ല രോ​ഗി​ക​ളും ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന്തി​രി​ച്ച​റി​ഞ്ഞാ​ണ് ന​ഗ​ര​സ​ഭ ഇ​ത്ത​ര​ത്തി​ൽ ഒ​രു പ​ദ്ധ​തി​യ്ക്ക് രൂ​പം ന​ൽ​കി​യ​ത്.
എ​സ്.​കെ.​ഹോ​സ്പി​റ്റ​ൽ, ഇ​ന്ത്യ​ൻ ഹോ​സ്പി​റ്റ​ൽ, നിം​സ് ഹോ​സ്പി​റ്റ​ൽ, അ​ൽ-​ആ​രി​ഫ് ഹോ​സ്പി​റ്റ​ൽ, പി.​ആ​ർ.​എ​സ് ഹോ​സ്പി​റ്റ​ൽ, കോ​സ്മോ പോ​ളി​റ്റ​ൻ ഹോ​സ്പി​റ്റ​ൽ, ജി​ജി ഹോ​സ്പി​റ്റ​ൽ എ​ന്നീ ആ​ശു​പ​ത്രി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഈ ​പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ധാ​ര​ണ​യി​ലാ​യ​ത്.
വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​വു​ക. ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി രോ​ഗി​ക​ൾ ഡോ​ക്ട​റു​ടെ കു​റി​പ്പ്, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ കോ​പ്പി ബ​ന്ധ​പ്പെ​ട്ട വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി ഹെ​ൽ​ത്ത് സ​ർ​ക്കി​ൾ മു​ഖേ​ന ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു.