സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യി
Tuesday, May 26, 2020 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യു​ള്ള സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന കി​റ്റ് (അ​തി​ജീ​വ​ന കി​റ്റ്) വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യി. 9,09,243 കാ​ര്‍​ഡു​ട​മ​ക​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്നും കി​റ്റ് വാ​ങ്ങി.
ആ​കെ 9,46,906 റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളാ​ണ് ജി​ല്ല​യി​ല്‍ ഉ​ള്ള​ത്. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്നും കി​റ്റ് വാ​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് സ​പ്ലൈ​കോ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കി​റ്റ് വാ​ങ്ങാം.
അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന(​എ​എ​വൈ​മ​ഞ്ഞ കാ​ര്‍​ഡ്)​വി​ഭാ​ഗ​ത്തി​ല്‍ 62,438 കാ​ര്‍​ഡു​ട​മ​ക​ളും മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍ (പി​എ​ച്ച്എ​ച്ച്പി​ങ്ക് കാ​ര്‍​ഡ്) 3,88,488 കാ​ര്‍​ഡു​ട​മ​ക​ളും പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി (എ​ന്‍​പി​എ​സ്നീ​ല കാ​ര്‍​ഡ്) ഉ​ള്‍​പ്പെ​ട്ട 2,01,465 കാ​ര്‍​ഡു​ട​മ​ക​ളും പൊ​തു​വി​ഭാ​ഗം (എ​ന്‍​പി​എ​ന്‍​എ​സ് വെ​ള്ള കാ​ര്‍​ഡ്) ഉ​ള്‍​പ്പെ​ടെ 2,56,852 കാ​ര്‍​ഡു​ട​മ​ക​ളും കി​റ്റ് വാ​ങ്ങി. ഡൊ​ണേ​റ്റ് മൈ ​കി​റ്റ് സേ​വ​നം ഉ​പ​യോ​ഗി​ച്ച് 4,356 റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍ കി​റ്റ് സം​ഭാ​വ​ന ചെ​യ്തു.
റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷി​ച്ചാ​ല്‍ 24 മ​ണി​ക്കൂ​റി​ന​കം റേ​ഷ​ന്‍ കാ​ര്‍​ഡ് ന​ല്‍​ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 5,738 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചു. അ​തി​ല്‍ 3,017 അ​പേ​ക്ഷ​ക​ള്‍ അം​ഗീ​ക​രി​ച്ചു. മേ​യ് മാ​സ​ത്തെ റേ​ഷ​ന്‍ വി​ഹി​ത വി​ത​ര​ണം 97% പൂ​ര്‍​ത്തി​യാ​യി.
പി​എം​ജി​കെ​എ​വൈ പ​ദ്ധ​തി പ്ര​കാ​രം മ​ഞ്ഞ,പി​ങ്ക് കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ അ​രി,ക​ട​ല,പ​യ​ര്‍ എ​ന്നി​വ​യു​ടെ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​ര്‍​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും അ​ഞ്ചു കി​ലോ അ​രി​യും ഒ​രു കാ​ര്‍​ഡി​ന് ഒ​രു കി​ലോ ക​ട​ല,പ​യ​ര്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.