രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന എ​ട്ടു​കി​ലോ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി
Tuesday, May 26, 2020 11:14 PM IST
പാ​റ​ശാ​ല: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് രേ​ഖ​ക​ളു​മി​ല്ലാ​തെ ക​ട​ത്തി​യ എ​ട്ടു​കി​ലോ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ പോ​ലീ​സ് പി​ടി​കൂ​ടി.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്12 ന് ​ഇ​ഞ്ചി​വി​ള ചെ​ക്പോ​സ്റ്റി​ൽ ബാ​ഗു​മാ​യി എ​ത്തി​യ ആ​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ള​വ​ങ്കോ​ട് മാ​ല​ൻ​വി​ള വി​ജ​യ വി​ലാ​സ​ത്തി​ൽ വി​ജ​യ​കു​മാ​ര​ൻ ത​മ്പി​യെ (52) അ​റ​സ്റ്റ് ചെ​യ്തു. പി​ടി​ച്ചെ​ടു​ത്ത വെ​ള്ളി​യും വി​ജ​യ​കു​മാ​ര​ൻ ത​മ്പി​യെ​യും അ​മ​ര​വി​ള ജി​എ​സ്ടി അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.​
സേ​ല​ത്തെ ന​ന്ദി​നി ജ്വ​ല്ല​റി​യു​ടെ വ​ക​യാ​യ വെ​ള്ളി ആ​ഭ​ര​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ജ്വ​ല്ല​റി​ക​ളി​ൽ കൊ​ടു​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന്ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക​റ്റി​ൽ നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല ക​ണ​ക്കാ​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.