അ​ട​ഞ്ഞ ത​പാ​ലാ​ഫീ​സി​നു മു​ന്നി​ല്‍ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​മാ​യി സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍
Tuesday, May 26, 2020 11:14 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ത​പാ​ലാ​ഫീ​സ് പ​തി​വു സ​മ​യ​ത്ത് പൂ​ട്ടി. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​മാ​യി വി​വി​ധ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പെ​രു​വ​ഴി​യി​ല്‍ കാ​ത്തു​നി​ന്നു.​നെ​യ്യാ​റ്റി​ന്‍​ക​ര ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലെ ചി​ല സ്കൂ​ളു​ക​ളി​ലെ പ്ര​തി​നി​ധി​ക​ള്‍​ക്കാ​ണ് ഇ​ന്ന​ലെ ഈ ​ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്.
എ​സ്എ​സ്എ​ല്‍​സി, വി​എ​ച്ച്എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത് അ​ത​ത് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലെ ലോ​ക്ക​റി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള പ​രീ​ക്ഷ​ക​ള്‍ വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കാ​ണ് അ​വ​സാ​നി​ച്ച​ത്. അ​തി​നു​ശേ​ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പാ​യ്ക്ക് ചെ​യ്ത് ത​പാ​ലാ​ഫീ​സി​ലെ​ത്തി​ച്ച​പ്പോ​ഴേ​യ്ക്കും ഓ​ഫീ​സി​ന്‍റെ പ്ര​വൃ​ത്തി സ​മ​യം അ​വ​സാ​നി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സി​ല്‍​ദാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ട്ടു. ത​പാ​ലാ​ഫീ​സി​നു പു​റ​ത്ത് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​മാ​യി വി​വി​ധ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് ഏ​റെ സ​മ​യം കാ​ത്തു​നി​ല്‍​ക്കേ​ണ്ടി​വ​ന്നു. ഇ​തി​നി​ട​യി​ല്‍ പോ​സ്റ്റ​ല്‍ വ​കു​പ്പി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ണ്ടും ഓ​ഫീ​സ് തു​റ​ക്കു​ക​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ സു​ര​ക്ഷി​ത​മാ​യി ലോ​ക്ക​റി​ലേ​യ്ക്ക് വ​യ്ക്കു​ക​യും ചെ​യ്തു. കം​പ്യൂ​ട്ട​ര്‍ സം​വി​ധാ​നം വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണെ​ന്നും അ​തി​നു​ശേ​ഷം പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ പ്ര​ത്യേ​ക നി​ര്‍​ദേ​ശം ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ല്‍ നി​ന്നും വേ​ണ​മെ​ന്നു​മു​ള്ള വാ​ദ​മാ​ണ് ത​പാ​ലാ​ഫീ​സ് അ​ധി​കൃ​ത​ര്‍ മു​ന്നോ​ട്ടു​വ​ച്ച​ത്. ആ​ശ​യ​വി​നി​മ​യ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഇ​ന്ന​ലെ സം​ഭ​വി​ച്ച​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.