മ​ഴ പെ​യ്താ​ൽ സ​ത്യ​ൻ​ന​ഗ​ർ സ്റ്റേ​ഡി​യം ചെ​ളി​ക്ക​ ുളം
Tuesday, May 26, 2020 11:09 PM IST
നേ​മം : മ​ഴ പെ​യ്താ​ൽ പാ​പ്പ​നം​കോ​ട് സ​ത്യ​ൻ​ന​ഗ​ർ സ്റ്റേ​ഡി​യം ചെ​ളി​ക്ക​ുളം. പ​ഴ​യ നേ​മം പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ല​ത്ത് തു​ട​ങ്ങി​യ സ​ത്യ​ൻ​ന​ഗ​ർ സ്റ്റേ​ഡി​യം ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്തി​ട്ട് ര​ണ്ട് പ​തി​റ്റാ​ണ്ട് ആ​യി​ട്ടും സ്റ്റേ​ഡി​യം വി​ക​സ​ന​മി​ല്ലാ​തെ കാ​ട് പി​ടി​ച്ചു കി​ട​ക്കു​ന്നു. ന​ഗ​ര​സ​ഭ എ​സ്റ്റേ​റ്റ് വാ​ർ​ഡി​ലു​ൾ​പ്പെ​ടു​ന്ന മൈ​താ​ന​ത്തി​നാ​ണ് ഈ ​ഗ​തി​കേ​ട്. മു​ന്പ് ന​ഗ​ര​സ​ഭ​യു​ടെ പ​ല ബ​ജ​റ്റു​ക​ളി​ലും ക​ളി​ക്ക​ള​ത്തി​ന്‍റെ വി​ക​സ​നം ഇ​ടം പി​ടി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ അ​വ​ഗ​ണ​ന​യാ​യി​രു​ന്നു ഫ​ലം.
1988 ലാ​ണ് നേ​മം പ​ഞ്ചാ​യ​ത്തി​ൻ കീ​ഴി​ൽ ഈ ​മൈ​താ​ന​ത്തി​ന് ശി​ല പാ​കി​യ​ത്. 1989 ൽ ​മ​ന്ത്രി​യാ​യി​രു​ന്ന വി.​ജെ. ത​ങ്ക​പ്പ​നാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. അ​ടു​ത്ത കാ​ലം വ​രെ വ​ലി​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ങ്കി​ലും ക​ളി​ക്കാ​മാ​യി​രു​ന്നു. ഇ​ന്ന് ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത നി​ല​യി​ൽ കാ​ട് ക​യ​റി. മ​ഴ പെ​യ്ത് ക​ഴി​ഞ്ഞാ​ൽ മു​ട്ടോ​ളം ചെ​ളി​വെ​ള്ളം കെ​ട്ടും. മൈ​താ​നം കാ​ട് പി​ടി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ പ​ശു​വി​നെ കെ​ട്ടാ​നാ​ണ് ഈ ​മൈ​ത​നാം ഉ​പോ​ഗി​ച്ചു​വ​രു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തെ കാ​യി​ക പ്രേ​മി​ക​ൾ​ക്ക് പേ​രി​നു​ണ്ടാ​യി​രു​ന്ന ഈ ​മൈ​താ​ന​ത്തി​ൽ പ​ന്ത് പോ​ലും ഉ​രു​ളാ​ത്ത സ്ഥി​തി​യാ​ണ്. നേ​മം മേ​ഖ​ല​യി​ലെ അ​ഞ്ച് വാ​ർ​ഡു​ക​ളി​ലേ​യും ക​ളി​ക്കാ​ർ​ക്ക് ക​ളി​ക്കു​ന്ന​തി​ന് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്ല. അ​തു​കൊ​ണ്ട് എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ സ​ത്യ​ൻ​ന​ഗ​ർ സ്റ്റേ​ഡി​യം ന​വീ​ക​രി​ക്ക​ണം.
ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ല​ത​വ​ണ സ്റ്റേ​ഡി​യം ന​വീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് പ്ര​സ്താ​വ​ന ഇ​റ​ക്കു​ന്ന​ത​ല്ലാ​തെ പ്ര​വ​ർ​ത്ത​ന​മി​ല്ല. കു​ളം നി​ക​ത്തി​യാ​ണ് ഒ​രേ​ക്ക​ർ തൊ​ണ്ണൂ​റ് സെ​ന്‍റ് സ്ഥ​ല​ത്ത് സ്റ്റേ​ഡി​യം നി​ർ​മ്മി​ച്ച​ത്. മ​ഴ​യ​ത്ത് വെ​ള്ളം കെ​ട്ടാ​തി​രി​ക്കാ​ൻ ഓ​ട നി​ർ​മി​ക്കു​ക​യും മൈ​താ​നം മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി ക​ളി​ക്കാ​ൻ യോ​ഗ്യ​മാ​ക്കു​ക​യും വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കൂ​ടാ​തെ ക​ളി കാ​ണാ​നു​ള്ള ചെ​റി​യ പ​വ​ലി​യ​നും നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.