പ​രീ​ക്ഷ:​ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഒരുക്കങ്ങൾ പൂർത്തിയായി
Monday, May 25, 2020 11:48 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 77 സ്കൂ​ളു​ക​ളി​ലാ​യി 10,905 വി​ദ്യാ​ർ​ഥി​ക​ള്‍ അ​വ​ശേ​ഷി​ക്കു​ന്ന എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തു​മെ​ന്നും ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യ​താ​യി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ് അ​റി​യി​ച്ചു.72 സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്കൂ​ളു​ക​ള്‍​ക്കു പു​റ​മേ അ​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലു​ള്ള​താ​ണ്.
പ​രീ​ക്ഷാ​ര്‍​ഥി​ക​ളി​ല്‍ 22 പേ​ര്‍ പ്രൈ​വ​റ്റാ​യി എ​ഴു​തു​ന്ന​വ​രാ​ണെ​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യി. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​ഥാ​നാ​ധ്യാ​പ​ക​ര്‍​ക്കും ന​ല്‍​കി​യി​ട്ടു​ണ്ട്. മാ​സ്ക്ക് ധ​രി​ച്ചേ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​ന്‍ എ​ന്ന നി​ര്‍​ദേ​ശം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ല്‍​കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ബി​ആ​ര്‍​സി യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും മാ​സ്ക്കു​ക​ള്‍ വീ​ട്ടി​ലെ​ത്തി​ച്ച​താ​യി ബി​പി​ഒ പ​റ​ഞ്ഞു. 20 വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള​ത്. ഈ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സം അ​ണു​ന​ശീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി.
അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി നെ​യ്യാ​റ്റി​ന്‍​ക​ര സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​നം ക​ളി​യി​ക്കാ​വി​ള ചെ​ക്പോ​സ്റ്റി​ലെ ഉ​പ​യോ​ഗ​ത്തി​നാ​യി കൊ​ണ്ടു​പോ​യി​രി​ക്കു​ക​യാ​ണ്.
അ​തി​നാ​ല്‍ പോ​ര്‍​ട്ട​ബി​ള്‍ സ്പ്രെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്കൂ​ളു​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.